തിരുവനന്തപുരം: റീ എഡിറ്റഡ് എമ്പുരാൻ ഇന്ന് മുതൽ തിയറ്ററിൽ. ചിത്രത്തിലെ മൂന്ന് മിനിറ്റ് ഭാഗം വെട്ടി. അവധി ദിവസം ആയിട്ടും റീ എഡിറ്റിന് അനുമതി നൽകാൻ സെൻസർ ബോർഡ് ചേർന്നു. അൽപം മുൻപാണ് സെൻസര്‍ ബോര്‍ഡ് അനുമതി നൽകിയത്. കേന്ദ്ര സെൻസർ ബോർഡാണ് റീ-എഡിറ്റിന് നിര്‍ദേശം നൽകിയതെന്നാണ് സൂചന. 17ലേറെ മാറ്റങ്ങൾ പുതിയ എമ്പുരാനിലുണ്ടാകും. ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്യും. വില്ലന്‍റെ പേരിലും മാറ്റം വരുത്തും.
എമ്പുരാൻ ചിത്രത്തിന്‍റെ റിലീസിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹൻലാൽ രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞു. പ്രിയപ്പെട്ടവർക്കുണ്ടായ വിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.