Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedഗ്യാന്‍വാപിയില്‍ ഹിന്ദുക്കള്‍ക്ക് പൂജ തുടരാം, പള്ളിക്കമ്മറ്റിയുടെ അപ്പീൽ തള്ളി അലഹബാദ് ഹൈക്കോടതി

ഗ്യാന്‍വാപിയില്‍ ഹിന്ദുക്കള്‍ക്ക് പൂജ തുടരാം, പള്ളിക്കമ്മറ്റിയുടെ അപ്പീൽ തള്ളി അലഹബാദ് ഹൈക്കോടതി

അലബബാദ്:വാരാണാസി ഗ്യാൻവാപി പള്ളിയിലെ നിലവറകളിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം. ജില്ലാ കോടതി ഉത്തരവിനെതിരായ അപ്പീൽ അലഹബാദ് ഹൈക്കോടതി തള്ളി. പൂജ തടഞ്ഞ 1993ലെ സർക്കാർ നടപടി നിയമവിരുദ്ധമെന്ന് ജസ്റ്റിസ് രോഹിത് രഞ്ജൻ ആഗർവാൾ വിധിച്ചു

ഗ്യാൻവാപിയിലെ തെക്കെ നിലവറയിൽ പൂജയ്ക്ക് അനുമതി നൽകിയ ജില്ലാ കോടതി ഉത്തരവിൽ നിലവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി അപ്പീൽ തള്ളിയത്. എല്ലാ തെളിവുകളും പരിശോധിച്ചാണ് ജില്ലാ കോടതി ഉത്തരവിട്ടത്. 1993 വരെ നിലവറകളിൽ പൂജ നടന്നിരുന്നു എന്നതിന് വ്യക്തമായ രേഖകളുണ്ട്. ഇത് തടഞ്ഞ അന്നത്തെ സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധമാണ്. ആരാധനനടത്താനുള്ള വ്യാസ് കുടുംബത്തിന്‍റെ  അവകാശം ഹനിക്കപ്പെട്ടു. ഇത് ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഭരണഘടനയുടെ 25ആം ആനുച്ഛേദത്തിൻറെ  ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു. വ്യാസ് കുടുംബത്തിന്‍റെ  കൈവശമായിരുന്നില്ല നിലവറകൾ എന്ന പള്ളിക്കമ്മറിയുടെ വാദം കോടതി തളളുകയാണ്. നാലു ദിവസം വിശദവാദം കേട്ടാണ് ഹൈക്കോടതി ഈ മാസം പതിനഞ്ചിന്  ഹർജി വിധി പറയാൻ മാറ്റിയത്.

ഹൈക്കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായ സാഹചര്യത്തിൽ പള്ളിക്കമ്മറ്റി സുപ്രീം കോടതിയെ സമീപിക്കും. പള്ളിക്ക് താഴെ തെക്കുഭാഗത്തുള്ള നിലവറയില്‍ വിഗ്രഹങ്ങളുണ്ടെന്ന് കാട്ടിയാണ്  അരാധനയ്ക്കുള്ള ഹർജി എത്തിയത്.. ഹിന്ദുവിഭാഗത്തിന്‍റെ വാദം ഹൈക്കോടതിയും അംഗീകരിച്ചത് തെരഞ്ഞെടുപ്പിലും ബിജെപിക്ക് ആയുധമാകും. അയോധ്യക്ക് പിന്നാലെ കാശിയും മഥുരയും ചർച്ചയാക്കാനുള്ള നീക്കത്തിന് യോഗി ആദിത്യനാഥും പരസ്യപിന്തുണ നല്കിയിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments