Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedതേക്കടിയില്‍ പ്രത്യേക പൂജ; ജൂൺ ഒന്നിന് തന്നെ മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി

തേക്കടിയില്‍ പ്രത്യേക പൂജ; ജൂൺ ഒന്നിന് തന്നെ മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കാർഷിക ആവശ്യത്തിനായി തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി. സെക്കന്റിൽ 300 ഘനയടി വെള്ളമാണ് ഇപ്പോൾ കൊണ്ടുപോകുന്നത്. 119.15 അടിക്ക് മുകളിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ മൂന്ന് വർഷത്തെ പോലെ ഇത്തവണയും ജൂണ്‍ ഒന്നിന് തന്നെ മുല്ലപ്പെരിയാർ അണക്കെട്ടില്‍ നിന്നും വെള്ളം കൊണ്ടുപോകാൻ കഴിഞ്ഞത് തമിഴ്‌നാടിന്‍റെ കാര്‍ഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാണ്. 

സെക്കൻഡില്‍ 300 ഘനയടി വെള്ളം വീതമാണ് ഇപ്പോൾ തുറന്നു വിട്ടിരിക്കുന്നത്. ഇതിൽ 200 ഘനയടി കൃഷിക്കും 100 ഘനയടി തേനി ജില്ലയിലെ കുടിവെള്ളത്തിനും ഉപയോഗിക്കും. തേനി ജില്ലയിലെ കമ്പംവാലിയിലുള്ള 14707 ഏക്കർ സ്ഥലത്തെ നെല്‍പാടങ്ങളിൽ ഒന്നാം കൃഷിക്കായാണ് വെള്ളം ഉപയോഗിക്കുക. അടുത്തയിടെ ലഭിച്ച വേനൽ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാലാണ് ജൂൺ ഒന്നിന് തന്നെ വെള്ളമെടുക്കാൻ കഴിഞ്ഞത്. തേക്കടിയില്‍ നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് ഷട്ടർ തുറന്നത്.

മുല്ലപ്പെരിയാറിലെ വെള്ളം കിട്ടുമെന്ന് പ്രതീക്ഷിച്ച് കൃഷി ആരംഭിക്കുന്നതിനായുള്ള ഒരുക്കങ്ങൾ തമിഴ്നാട്ടിലെ കർഷകർ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 118.45 അടി വെള്ളമാണ് അണക്കെട്ടിലുണ്ടായിരുന്നത്. കാലവർഷക്കാലത്ത് ജലനിരപ്പ് ഉയരുന്നതോടെ കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ അളവും തമിഴ് നാട് വർധിക്കും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments