നടുറോഡിലെ തർക്കവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ്റെ ആരോപണങ്ങൾ തള്ളി കെഎസ്ആർടിസി ഡ്രൈവർ എച്ച്എൽ യദു.
ലൈംഗിക ചേഷ്ട കാണിച്ചിട്ടില്ല. മേയർ മോശമായാണ് പെരുമാറിയത്. മേയർ ഭരണസ്വാധീനം ഉപയോഗിക്കുകയാണെന്നും ഡ്രൈവർ പറഞ്ഞു.
താൻ ലഹരി ഉപയോഗിച്ചിട്ടില്ല. സച്ചിൻ ദേവ് എംഎൽഎയാണ് യാത്രക്കാരെ ഇറക്കിവിട്ടത്. തനിക്കെതിരെ ഉള്ളത് പഴയ കേസുകളാണ്. മേയർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തില്ല. സംഭവം നടന്ന ഉടനെ പരാതി നൽകിയിരുന്നു. കേസെടുക്കാൻ ബോധപൂർവ്വം വൈകിപ്പിക്കുകയാണ്.
പൊലീസ് പറഞ്ഞിട്ടാണ് എംഎൽഎ വിളിച്ച് ക്ഷമാപണം നടത്തിയത്. മേയറുടെ ആരോപണങ്ങളെ നിയമപരമായി നേരിടും. മേയർ ഭരണ സ്വാധീനം ഉപയോഗിക്കുന്നു. മാധ്യമങ്ങളുടെ സഹായമില്ലെങ്കിൽ കൂടുതൽ ഉപദ്രവിച്ചേനെ എന്നും യദു പറഞ്ഞു.
ഡ്രൈവറെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിർദേശം. ഡ്രൈവർ ലൈംഗീകചുവയോടെ സംസാരിച്ചെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു. ഡ്രൈവർ ഡിടിഒയ്ക്ക് മുമ്പാകെ വിശദീകരിക്കണം. ഇന്ന് ജോലിക്ക് കയറേണ്ട എന്ന് നിർദേശം നൽകി. പ്രതികരിച്ചത് സ്ത്രീത്വത്തെ അപമാനിച്ചത് കൊണ്ട്.
യദു ലഹരി പദാർഥങ്ങളുടെ കവർ വലിച്ചെറിഞ്ഞു എന്നാണ് മേയറുടെ ആരോപണം. വാഹനത്തിന് സൈഡ് നൽകാത്തതല്ല പ്രശ്‌നം, ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു. ഇടത് ഭാഗത്ത് കൂടെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചു. കാറിൽ പലതവണ ഇടിക്കാൻ ശ്രമിച്ചു. ഡ്രൈവർ ലഹരി ഉപയോഗിച്ചു. സിഗ്നലിൽ നിർത്തിയപ്പോഴാണ് സംസാരിച്ചത്. വാഹനം തടഞ്ഞുനിർത്തിയല്ല സംസാരിച്ചതെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.