ദുബായ് : ദുബായിലെ തൊഴിലാളികൾക്ക് വേണ്ടി വർഷം തോറും നാല് വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ–ദുബായ് എമിഗ്രേഷൻ) പ്രഖ്യാപിച്ചു. റമസാൻ പെരുന്നാൾ (ഈദുൽ ഫിത്ർ), ബലിപെരുന്നാൾ( ഈദുൽ അദ്ഹ), ലോക തൊഴിലാളി ദിനം, പുതുവത്സര ദിനം എന്നിവയോടനുബന്ധിച്ചായിരിക്കും ബ്ലൂ-കോളർ തൊഴിലാളികൾക്ക് പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിക്കുക. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദ്ദേശപ്രകാരമാണ് പരിപാടിയെന്ന് ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. യുഎഇയും ദുബായ് എമിറേറ്റും കൈവരിച്ച വൻ പുരോഗതിയിലും വികസനത്തിലും തൊഴിലാളി സമൂഹം നൽകിയ മഹത്തായ സംഭാവനകളെ അംഗീകരിക്കുന്നതിനാണ് ഈ ആഘോഷങ്ങൾ.
തൊഴിലാളികൾക്ക് വേണ്ടി വർഷം തോറും നാല് വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കാൻ ദുബായ്
RELATED ARTICLES