പി പി ചെറിയാൻ
ടെക്‌സസ് : അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളും അവരുടെ പ്രസിഡൻഷ്യൽ പ്രൈമറികളും കോക്കസുകളും നടത്തുന്ന ‘സൂപ്പർ ചൊവ്വാഴ്ച’ മാർച്ച് അഞ്ചിന്. 15 സംസ്ഥാനങ്ങളിലാണ് സൂപ്പർ ചൊവ്വാഴ്ച ദിവസം തിരഞ്ഞെടുപ്പ് നടക്കുക. റിപ്പബ്ലിക്കൻ സ്ഥാനാർഥികളിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് മുൻനിരയിലുള്ളത്. എതിരാളിയായ മുൻ സൗത്ത് കാരോലൈന ഗവർണർ നിക്കി ഹേലിയെക്കാൾ ഭൂരിപക്ഷം ട്രംപ് അനായസം സ്വന്തമാക്കുമെന്നാണ് സർവേകൾ പ്രവചിക്കുന്നത്. സ്വന്തം സംസ്ഥാനത്തും തിരിച്ചടി നേരിട്ട ശേഷവും ഹേലി മത്സരത്തിൽ തുടരുകയാണ്. രണ്ടാം തവണ വൈറ്റ് ഹൗസിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച ട്രംപിനെതിരെ സൂപ്പർ ചൊവ്വാഴ്ച ഹേലിയുടെ അവസാന അവസരമാണ്.
ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥി ഡോണൾഡ് ട്രംപും തമ്മിലായിരിക്കുമോ മത്സരം എന്ന് തീരുമാനിക്കപ്പെടു തീയതിയാണ് മാർച്ച് 5. അലാസ്‌ക, അലാസ്ക (ജിഒപി മാത്രം),അർകെൻസ,കലിഫോർണിയ,കൊളറാഡോ,മെയ്‌ൻ,മാസച്യുസിറ്റ്‌സ്,മിനസോഡസ,നോർത്ത് കാരോലൈന,ഓക്‌ലഹോമ,ടെനിസി, ടെക്‌സസ് ,യൂട്ടാ , വെർമോണ്ട് , വെർജീനിയ, അമേരിക്കൻ സമോവയുടെ യുഎസ് പ്രദേശം എന്നിവടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.