റിയാദ്: ആഭ്യന്തര സർവീസുകൾക്ക് വിദേശ വിമാന കമ്പനികൾക്ക് അനുമതി നൽകി സൗദി അറേബ്യ. ആഗോള വ്യോമയാന നെറ്റ്‌വർക്കിൽ രാജ്യത്തിൻറെ സ്ഥാനം ഉയർത്തുക, ടൂറിസം സാധ്യതകൾ വർധിപ്പിക്കുക എന്നിവയുടെ ഭാഗമായാണ് നടപടി. സർവീസുകൾക്ക് ആദ്യമായി അനുമതി ലഭിക്കുക ബ്രിട്ടീഷ് വിമാന കമ്പനിയായ വിർജിൻ അറ്റ്‌ലാന്റിക്കിനായിരിക്കും.
അടുത്ത തിങ്കളാഴ്ച്ച റിയാദിൽ ഇതിനായുള്ള കരാറിൽ ഒപ്പു വെക്കും. വിർജിൻ അറ്റ്‌ലാന്റിക്കിന്റെ 51 ശതമാനം ഓഹരികൾ ബ്രിട്ടീഷ് വ്യവസായിയായ റിച്ചാർഡ് ബ്രാന്റന്റെയാണ്. 49 ഓഹരികൾ സിങ്കപ്പൂർ എയർ ലൈൻസിന്റെ ഉടമസ്ഥതയിലുമാണ്. ലണ്ടനിലെ ഹീത്രു വിമാനത്താവളം കേന്ദ്രീകരിച്ചാണ് കമ്പനി പ്രവർത്തിക്കുന്നത്.