Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedഇന്ത്യ- ചൈന അതിർത്തിയിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടവരി തുരങ്കം ' സേല ടണൽ'...

ഇന്ത്യ- ചൈന അതിർത്തിയിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടവരി തുരങ്കം ‘ സേല ടണൽ’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്ത്യ-ചൈന അതിർത്തിയിലെ കിഴക്കൻ മേഖലയിലേക്കുള്ള മികച്ച പ്രവേശനത്തിനായി അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിൽ സ്ഥാപിച്ച സേല ടണൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‍തു. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടവരി തുരങ്കമാണിത്. 13,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ തുരങ്കം തവാങ്ങിലേക്ക് എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി ഉറപ്പാക്കും. ചൈന അതിർത്തിയോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന സെല ടണൽ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യയ്‌ക്ക് ഏറെ പ്രധാനമാണ്. കൊടുങ്കാറ്റു വന്നാലും പേമാരി വന്നാലും ഇനി ഇവിടെ അതിവേഗതയിലുള്ള സൈനിക നീക്കം ഉണ്ടാകുമെന്ന് ഉറപ്പായി. അക്ഷരാർത്ഥത്തിൽ ചൈന കൂടുതൽ പ്രതിരോധത്തിലായെന്ന് സാരം.

” നിങ്ങൾ മോദിയുടെ ഉറപ്പെന്ന് എന്ന് കേട്ടിട്ടുണ്ടാവും. അരുണാചൽ സന്ദർശിക്കുമ്പോൾ അതിന്റെ പ്രാധാന്യം നിങ്ങൾക്ക് മനസ്സിലാകും. വടക്കുകിഴക്കൻ പ്രദേശങ്ങൾ മുഴുവൻ ഇതിന് സാക്ഷ്യം വഹിക്കുന്നു. ഞാൻ 2019-ൽ ഇവിടെ അതിന്റെ അടിത്തറ പാകി. ഇന്ന് സെല ടണൽ ഉദ്ഘാടനം ചെയ്തു.”, ചടങ്ങിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. 2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദിയാണ് സേല ടണൽ പദ്ധതിയുടെ തറക്കല്ലിട്ടത്.

അരുണാചൽ പ്രദേശിലെ സെലാ ചുരത്തിലൂടെ തവാങ്ങിലേക്ക് എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി സാധ്യമാക്കുന്ന ഒരു എഞ്ചിനീയറിംഗ് അത്ഭുതമാണ് സെല ടണൽ. 825 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ തുരങ്കം രാജ്യത്തിന് തന്ത്രപ്രധാനമായ പ്രാധാന്യമുള്ളതാണ്. 2019ൽ പ്രധാനമന്ത്രിയാണ് തുരങ്കത്തിൻ്റെ തറക്കല്ലിട്ടത്. 

– റിപ്പോർട്ടുകൾ പ്രകാരം, പ്രതിദിനം 3,000 കാറുകളുടെയും 2,000 ട്രക്കുകളുടെയും ഗതാഗത സാന്ദ്രതയ്‌ക്ക് വേണ്ടിയാണ് ടണൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, പരമാവധി വേഗത 80 കിലോമീറ്റർ.

13,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തുരങ്കം ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) 825 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. പദ്ധതിയിൽ രണ്ട് തുരങ്കങ്ങൾ ഉൾപ്പെടുന്നു- ടണൽ 1 1,003 മീറ്റർ നീളവും ടണൽ 2 1,595 മീറ്റർ നീളമുള്ള ഇരട്ട-ട്യൂബ് നിർമ്മാണവുമാണ്.

– കനത്ത മഴയെത്തുടർന്നുണ്ടായ മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും കാരണം ബലിപാറ-ചാരിദുവാർ-തവാങ് റോഡ് ഒരു വർഷത്തിലേറെയായി അടച്ചിട്ടിരിക്കുന്നതിനാൽ സെല ചുരത്തിന് സമീപം സ്ഥിതിചെയ്യുന്ന തുരങ്കം ആവശ്യമായിരുന്നു.

– 2019 ൽ പ്രധാനമന്ത്രി മോദി ‘സേല ടണൽ’ പദ്ധതിയുടെ തറക്കല്ലിട്ടു. പക്ഷേ കോവിഡ് -19 പാൻഡെമിക് ഉൾപ്പെടെയുള്ള നിരവധി കാരണങ്ങളാൽ പ്രവൃത്തി വൈകി. 

– തുരങ്കത്തിൻ്റെ ഉദ്ഘാടനം രാജ്യത്തിൻ്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുക മാത്രമല്ല, മേഖലയിലെ സാമൂഹിക-സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments