ഇന്ത്യയുടെ ഏറ്റവും പുതിയ ഇവി പോളിസിയുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന പുറത്തിറക്കി വിയറ്റ്നാമീസ് ഇലക്ട്രിക് വെഹിക്കിൾ (ഇവി) നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഓട്ടോ. വിൻഫാസ്റ്റ് ഇന്ത്യയുടെ പുതിയ ഇവി പോളിസിയെ അഭിനന്ദിച്ച് രംഗത്തെത്തി. ഈ പ്രസ്‍താവന ഇറക്കുമതി ചെയ്ത പ്രീമിയം ഇലക്ട്രിക് എസ്‌യുവികൾ താങ്ങാവുന്ന വിലകളിൽ രാജ്യത്ത് പ്രവർത്തനം ആരംഭിക്കാനുള്ള ഉദ്ദേശ്യത്തെക്കുറിച്ച് സൂചന നൽകുന്നതായാണ് റിപ്പോര്‍ട്ടുകൾ. വിൻഫാസ്റ്റ് ഓട്ടോ തമിഴ്‌നാട്ടിൽ ഒരു പുതിയ വാഹന നിർമ്മാണ കേന്ദ്രത്തിന്‍റെ പ്രവർത്തനം അടുത്തിടെ ആരംഭിച്ചിരുന്നു.
ഇന്ത്യൻ ഗവൺമെൻ്റിൻ്റെ പുതിയ ഇവി സ്കീമിനെ കമ്പനി വളരെയധികം വിലമതിക്കുന്നുവെന്ന് പുതിയ നയത്തെക്കുറിച്ച് അറിയിച്ചുകൊണ്ട്, വിൻഫാസ്റ്റ് പ്രസ്താവനയിൽ പറഞ്ഞു. കാരണം ഈ പുതിയ നയം ഉൽപ്പാദനത്തിൽ വലിയ നിക്ഷേപം നടത്തുമെന്നും കഴിവുകളും നൈപുണ്യവും സൃഷ്ടിക്കുമെന്നും ശക്തമായ വിതരണ ശൃംഖല സ്ഥാപിക്കുമെന്നും കമ്പനി വ്യക്തമാക്കി. സീറോ ടെയിൽ പൈപ്പ് എമിഷൻ വാഹനങ്ങൾ ഉപഭോക്താക്കൾക്ക് ലോകോത്തര നിലവാരം നൽകുമെന്നും കമ്പനിവ പറയുന്നു. ഇന്ത്യയിലെ ദീർഘകാല വളർച്ചാ പ്രതിബദ്ധതയോടെ, തമിഴ്‌നാട്ടിലെ ഇലക്ട്രിക് വാഹന നിർമ്മാണ കേന്ദ്രം ഉൾപ്പെടെ 500 മില്യൺ ഡോളർ ചെലവ് തങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഈ പുതിയ പോളിസി, മികച്ച വിൽപ്പനാനന്തര പോളിസികൾക്കൊപ്പം, വൈവിധ്യമാർന്ന സ്മാർട്ട്, ഗ്രീൻ, പ്രീമിയം നിലവാരമുള്ള എസ്‌യുവികൾ ഉൾപ്പെടെയുള്ള വിലകളിൽ അവതരിപ്പിക്കാൻ തങ്ങളെ സഹായിക്കും എന്നും കമ്പനി വ്യക്തമാക്കി. 2024 ജനുവരിയിൽ, വിൻഫാസ്റ്റ് തമിഴ്‌നാട് സർക്കാരുമായി ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇതിനുസരിച്ച് ആദ്യ അഞ്ച് വർഷത്തേക്ക് 500 മില്യൺ ഡോളർ (ഏകദേശം 4,160 കോടി രൂപ) നിക്ഷേപം നടത്തി.
അതേസമയം രാജ്യത്ത് കുറഞ്ഞത് 4,150 കോടി രൂപ നിക്ഷേപിക്കുന്ന, ആഭ്യന്തര മൂല്യവർധിത വ്യവസ്ഥകൾ പാലിക്കുന്ന കമ്പനികൾക്ക് കസ്റ്റംസ് തീരുവയിൽ പരിമിതമായ എണ്ണം വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന ഇവി നയത്തിന് കേന്ദ്രം കഴിഞ്ഞ ആഴ്ച അംഗീകാരം നൽകിയിരുന്നു. പുതിയ ഇവി പോളിസി പ്രകാരം, ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് 35,000 ഡോളറും (29 ലക്ഷം രൂപ) ചരക്കുനീക്കവും (സിഐഎഫ്) വിലയും അതത് നിർമ്മാതാക്കൾ നൽകുകയാണെങ്കിൽ, സർക്കാർ ഇറക്കുമതി തീരുവ 100 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറയ്ക്കും. മൂന്ന് വർഷത്തിനുള്ളിൽ പ്രാദേശിക ഉൽപ്പാദനം സ്ഥാപിക്കുന്നതിന് 500 മില്യൺ ഡോളർ (ഏകദേശം 4,150 കോടി രൂപ) നിക്ഷേപം നടത്തണം. കൂടാതെ, ഈ കാലയളവിൽ, കുറഞ്ഞ ഇറക്കുമതി തീരുവയിൽ പരമാവധി 40,000 ഇവികൾ ഇറക്കുമതി ചെയ്യാൻ സർക്കാർ അനുമതി നൽകും. അതായത് പ്രതിവർഷം ഏകദേശം 8,000 ഇവികൾ.
ഈ പുതിയ നയം ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു. മസ്‌ക് നടത്തുന്ന ഇലക്ട്രിക് കാർ കമ്പനിയെപ്പോലുള്ള ആഗോള നിർമ്മാതാക്കൾ ഇവി വിപണിയിൽ നിക്ഷേപം ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത പുതിയ ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയത്തിന് സർക്കാർ അംഗീകാരം നൽകിയതിന് ശേഷം എലോൺ മസ്‌കിൻ്റെ ആദ്യ പ്രതികരണത്തിനായി രാജ്യത്തെ ടെസ്‌ല പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.