Wednesday, September 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedകേരള സ്റ്റോറി പ്രദർശിപ്പിക്കാൻ താമരശ്ശേരി, തലശ്ശേരി രൂപത. 320ധികം കുട്ടികളെ പ്രണയക്കെണിയിൽ നിന്ന് രക്ഷിച്ചതായി താമരശ്ശേരി...

കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ താമരശ്ശേരി, തലശ്ശേരി രൂപത. 320ധികം കുട്ടികളെ പ്രണയക്കെണിയിൽ നിന്ന് രക്ഷിച്ചതായി താമരശ്ശേരി രൂപത

കോഴിക്കോട്: കേരള സ്റ്റോറി പ്രദർശനത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന്  താമരശ്ശേരി രൂപത കെസിവൈഎം ഡയറക്ടർ ജോർജ്ജ് വെള്ളക്കാകുടിയിൽ. കേരളത്തിൽ നടന്ന യഥാർത്ഥ സംഭവമാണ് ആ സിനിമ. നിരോധിത സിനിമ അല്ലാത്തതിനാൽ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. 

സിനിമ പ്രദർശിപ്പിച്ചതിൽ ഇടുക്കി രൂപതയെ ഒറ്റപ്പെടുത്തെണ്ട കാര്യമില്ല. അജണ്ട വെച്ചുള്ള പ്രണയങ്ങൾക്ക് എതിരെ ബോധവത്കരണം അനിവാര്യമാണ്. മതപരിവർത്തനം ലക്ഷ്യമിട്ടുള്ള പ്രണയങ്ങൾ എതിർക്കപ്പെടണം. 320ധികം കുട്ടികളെ പ്രണയക്കെണിയിൽ നിന്ന് താമരശ്ശേരി രൂപത രക്ഷിച്ചിട്ടുണ്ട്. സിനിമാ പ്രദർശനം മുസ്ലിംകൾക്ക് എതിരല്ലെന്നും ജോർജ്ജ് വെള്ളക്കാകുടിയിൽ പറഞ്ഞു. 

താമരശ്ശേരി രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും കേരള സ്റ്റോറി പ്രദർശിപ്പിക്കും. ശനിയാഴ്ച ആണ് പ്രദർശനം. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് താമരശേരി കെസിവൈഎം അറിയിച്ചു.

ഏപ്രിൽ നാലിന് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ദൂരദര്‍ശന്‍ കഴിഞ്ഞ ദിവസം സിനിമ സംപ്രേഷണം ചെയ്യുന്നതിന് തൊട്ടുതലേന്നാണ് ഇടുക്കി രൂപത സിനിമ പ്രദര്‍ശിപ്പിച്ചത്. കുട്ടികളുടെ വേദപഠന ക്ലാസുകള്‍ നടക്കുന്ന പള്ളികളില്‍ കൗമാരക്കാരായ കുട്ടികള്‍ക്കു വേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രണയം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസിന്‍റെ ഭാഗമായായിരുന്നു പ്രദര്‍ശനമെന്നാണ് വിശദീകരണം. ലവ്ജിഹാദ് എന്നത് യാഥാർത്ഥ്യമാണെന്നും രൂപത പ്രതികരിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments