Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorized42,396 രൂപ കർട്ടൻ വാങ്ങാൻ, കേസ് നടത്താൻ 20 ലക്ഷം, 59 ലക്ഷം ശമ്പളം'; കണ്ണൂർ...

42,396 രൂപ കർട്ടൻ വാങ്ങാൻ, കേസ് നടത്താൻ 20 ലക്ഷം, 59 ലക്ഷം ശമ്പളം’; കണ്ണൂർ മുൻ വി.സിക്കെതിരെ കെ എസ് യു

കണ്ണൂർ: കണ്ണൂർ സർവകലാശാല മുൻ വി.സി.ഗോപിനാഥ് രവീന്ദ്രനെതിരെ കെ എസ് യു. 20,55,000 രൂപ സർവകലാശാല ഫണ്ടിൽ നിന്നും കേസ് നടത്താൻ ഉപയോഗിച്ചുവെന്ന വിവരാവകാശ രേഖകൾ കെ എസ് യു പുറത്തുവിട്ടു. പുനർനിയമന കാലത്ത് ശമ്പളമായി വിസി 59 ലക്ഷം രൂപ കൈപ്പറ്റി. വീട് മോടിപ്പിടിപ്പിക്കാനും സർവകലാശാല ഫണ്ട് ഉപയോഗിച്ചു. 

വിസിയുടെ വീട്ടിൽ കർട്ടൻ വാങ്ങാൻ സർവകലാശാല ഫണ്ടിൽ നിന്നും വിനിയോഗിച്ച് 42,396 രൂപയാണെന്നുളള വിവരാവകാശ രേഖകളും കെ എസ് യു പുറത്തുവിട്ടു. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദാക്കിയ പശ്ചാത്തലത്തിൽ വിസിയായിരിക്കെ ചിലവഴിച്ച മുഴുവൻ തുകയും തിരിച്ച് പിടിക്കണമെന്ന് സ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments