മുംബൈ : പുലർച്ചെ പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ റെയിൽ, വ്യോമ ഗതാഗതം തടസ്സപ്പെട്ട മുംബൈയിൽ വ്യാപക നാശനഷ്ടങ്ങൾ. ട്രാക്കുകളിൽ വെള്ളം കയറിയതോടെ ലോക്കൽ ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി. ദീർഘദൂര ട്രെയിനുകളിൽ ചിലതു റദ്ദാക്കിയപ്പോൾ മറ്റു ചില സർവീസുകൾ പുനഃക്രമീകരിച്ചു. 50 വിമാന സർവീസുകൾ റദ്ദാക്കി; ഒട്ടേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങി. ബസുകൾ കൂടി മുടങ്ങിയതോടെ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി.
പുലർച്ചെ ഒന്നു മുതൽ രാവിലെ ഏഴുവരെ പെയ്ത മഴയാണു ജീവിതം താറുമാറാക്കിയത്. ആറു മണിക്കൂറിനിടെ 300 മില്ലീ മീറ്റർ മഴയാണു നഗരത്തിൽ പെയ്തത്. ഉച്ചയോടെ ലോക്കൽ ട്രെയിൻ സർവീസ് പുനരാരംഭിച്ചു. മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്നും കനത്ത മഴ പെയ്യുമെന്നാണു കാലാവസ്ഥാ പ്രവചനം. ഇവിടങ്ങളിൽ ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.
കനത്ത മഴ: മുംബൈയിൽ വ്യാപക നാശനഷ്ടങ്ങൾ
RELATED ARTICLES