Monday, January 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കി ക്രൈസ്തവ അവഗണന അവസാനിപ്പിക്കണം: ബിഷപ്പ് ഡോ.ജോർജ് ഈപ്പൻ

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കി ക്രൈസ്തവ അവഗണന അവസാനിപ്പിക്കണം: ബിഷപ്പ് ഡോ.ജോർജ് ഈപ്പൻ

വട്ടപ്പാറ: ക്രൈസ്തവ സമൂഹം ഇന്ന് നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തിരമായി നടപ്പാക്കണമെന്ന്

സെൻ്റ് തോമസ്
ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യാ ബിഷപ്പ് ഡോ.ജോർജ് ഈപ്പൻ പറഞ്ഞു.
പാലൊളി കമ്മീഷൻ നൽകിയ ശുപാർശകൾ മൂന്ന് മാസത്തിനകം നടപ്പാക്കാൻ തിടുക്കം കാട്ടിയ സർക്കാർ ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഒരു വർഷമായി പൂഴ്ത്തിവെച്ചിരിക്കുന്നത് ക്രൈസ്തവ സമൂഹത്തോട് കാട്ടുന്ന അനീതിയും അവഗണനയും ആണന്ന് ബിഷപ്പ് കൂട്ടിച്ചേർത്തു.
കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ (കെ സി സി ) നേതൃത്വത്തിൽ തിരുവല്ലയിൽ നിന്നാരംഭിച്ച ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്രയ്ക്ക് വട്ടപ്പാറയിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ സഭകളിലെ പൂർണ സമയ സുവിശേഷകർക്കായി മദ്രസ അധ്യാപകർക്ക് നൽകിയ മാതൃകയിൽ ക്ഷേമനിധി ഏർപ്പെടുത്തണമെന്നും
മദ്രസാ അധ്യാപകർക്ക് ക്ഷേമനിധി ഉള്ളപ്പോൾ അതേ തൊഴിൽ ചെയ്യുന്ന ക്രൈസ്തവ സുവിശേഷകരെ മാത്രം ഒഴിവാക്കുന്നത് ഈ വിഭാഗത്തോട് സർക്കാർ കാട്ടുന്ന അവഗണനയ്ക്ക് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ദലിത് ക്രൈസ്തവ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടായിരുന്ന സ്ക്കോളർഷിപ്പുകൾ നിർത്തലാക്കിയ സർക്കാർ ആ വിഭാഗത്തെ വഞ്ചിച്ചതായും ബിഷപ്പ് പറഞ്ഞു.
യോഗത്തിൽ ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ് അധ്യക്ഷനായി. ബിഷപ്പ് ഡോ: ഓസ്റ്റിൻ എം എ പോൾ മുഖ്യ സന്ദേശം നൽകി.


ജാഥാ ക്യാപ്റ്റൻ കെ സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ്, ഇ സി ഐ ബിഷപ്പ് കമ്മിസറി റവ. ഹെൻട്രി ഡി .ദാവീദ്,
കെ സി സി ക്ലർജി കമ്മീഷൻ ചെയർമാൻ റവ.എ ആർ നോബിൾ, സാൽവേഷൻ ആർമി പ്രോഗ്രാം സെക്രട്ടറി ലെഫ് .കേണൽ സജൂഡാ നിയേൽ ,കെ സി സി വൈസ് ചെയർമാൻ മേജർ ആശാ ജസ്റ്റിൻ ,കെ സി സി ജില്ലാ കൺവീനർ ഫാ.സജി മേക്കാട്ട് ,റവ.ഡോ.ജെ ഡബ്ളിയു. പ്രകാശ്, സിഎസ്ഐ ഏരിയാ ചെയർമാൻ റവ.ഡോ.ഗിൽബർട്ട് ജോസ്, കെ.ഷിബു
തുടങ്ങിയവർ പ്രസംഗിച്ചു.
പിരപ്പൻകോട്, കൊപ്പം, വെമ്പായം, കന്യാകുളങ്ങര, വേറ്റിനാട് ജംഗ്ഷൻ, വേറ്റിനാട് വൈഎംസിഎജംഗ്ഷൻ, വട്ടപ്പാറ എന്നിവിടങ്ങ ബിൽ നീതി യാത്രക്ക് സ്വീകരണം നൽകി.

ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുക, ന്യുനപക്ഷ സ്ക്കോളർഷിപ്പ് വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ പിൻവലിക്കുക, ദലിത് ക്രൈസ്തവ വിദ്യാർത്ഥികളുടെ വെട്ടിക്കുറച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക, ജനസംഖ്യാനുപാതിക സംവരണം നൽക്കുക, പൂർണ്ണ സമയ സുവിശേഷ പ്രവർത്തകർക്ക് ക്ഷേമനിധി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൗൺസിൽ ഓഫ് ചർച്ചസിൻ്റെ നേതൃതത്തിൽ ഫെബ്രുവരി 9ന് നടക്കുന്ന സെക്രട്ടറിയറ്റ് മാർച്ചിന് മുന്നോടിയായിട്ടാണ് നീതി യാത്ര .

ഫോട്ടോ: കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്രയ്ക്ക് വട്ടപ്പാറയിൽ നൽകിയ സ്വീകരണ യോഗം ബിഷപ്പ് ഡോ.ജോർജ് ഈപ്പൻ ഉദ്ഘാടനം ചെയ്യുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com