Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസാം പിത്രോദയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി

സാം പിത്രോദയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: സാം പിത്രോദയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്ത്. പിത്രോദ തെക്കേന്ത്യക്കാരെ നിറത്തിൻ്റെ പേരിൽ അധിക്ഷേപിച്ചുവെന്ന് മോദി വിമർശിച്ചു. ചർമ്മത്തിൻ്റെ നിറമാണോ പൗരത്വം നിർണ്ണയിക്കുന്നതെന്നും കറുത്ത നിറമുള്ള കൃഷ്ണനെ ആദരിക്കുന്നവരാണ് ഞങ്ങളെന്നും മോദി പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിലുള്ളവർ ചൈനക്കാരെ പോലെയാണെന്നും തെക്കേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെ പോലെയുമാണ് എന്ന സാം പ്രിതോദയുടെ പ്രസ്താവനയാണ് വിവാദമായത്. പടിഞ്ഞാറുള്ളവർ അറബികളെ പോലെയും വടക്കുള്ളവർ യൂറോപ്പുകാരെപോലെയാണെന്നും പ്രിതോദ പറഞ്ഞിരുന്നു.

‘അധിക്ഷേപങ്ങൾ തനിക്ക് നേരെയാണെങ്കിൽ സഹിയ്ക്കാം. പക്ഷേ എൻ്റെ ജനത്തിനു നേരെയാവുമ്പോൾ കഴിയില്ല. ചർമ്മത്തിൻ്റെ നിറമനുസരിച്ച് ഒരാളുടെ യോഗ്യത നമുക്ക് തീരുമാനിക്കാമോ? ആരാണ് അയാളെ എൻ്റെ ജനങ്ങളെ ഇത്തരത്തിൽ പറയാൻ അനുവദിച്ചത്. ഈ വംശീയ മാനസികാവസ്ഥ ഞങ്ങൾ അംഗീകരിക്കില്ല’-മോദി പറഞ്ഞു.

ഇന്ത്യയുടെ വൈവിധ്യത്തിന് ഉദാഹരണമെന്ന് സൂചിപ്പിച്ചാണ് പ്രസ്താവന സാം പ്രിതോദ നടത്തിയത്. വ്യത്യസ്തതകളുണ്ടെങ്കിലും അതൊന്നും പ്രശ്നമല്ലെന്നും എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നവരാണെന്നും പ്രിതോദ പറഞ്ഞിരുന്നു. എന്നാൽ, ഇതിനെതിരെ കേസ് എടുക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വാസ് ശർമ്മയും മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങും പ്രതികരിച്ചു. പ്രിതോദയുടെ പ്രസ്താവന കോൺഗ്രസും തള്ളി. പരാമർശം നിർഭാഗ്യകരമാണെന്നും ഇത് കോൺഗ്രസിന്റെ നിലപാട് അല്ലെന്നും ജയറാം രമേശ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com