മലയാലപ്പുഴ: കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ശബ്ദിച്ചതിന്റെ പേരിൽ CPM കാപാലികർ വെട്ടി കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് നേതാവ് ധീര രക്തസാക്ഷി ഷുഹൈബ് മട്ടന്നൂരിന്റെ അനുസ്മരണം യൂത്ത് കോൺഗ്രസ് മലയാലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുധീഷ് സി പി അധ്യക്ഷത വഹിച്ചു, തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം സി ഗോപിനാഥ പിള്ള ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് മലയാലപ്പുഴ മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട് മുഖ്യപ്രഭാഷണവും തുടർന്ന് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി സിനിലാൽ ആലു നിൽക്കുന്നതിൽ, ബൂത്ത് പ്രസിഡന്റ് രാജേന്ദ്രൻ കെ ആർ, യൂത്ത് കോൺഗ്രസ് അംഗങ്ങളായ ശരത്ത്, സോനു എസ്, കണ്ണൻ, സച്ചിൻ, ശരത് പി ജി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.