Monday, January 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedമുണ്ടുടുത്ത് വന്ന കർഷകന് പ്രവേശനം നിഷേധിച്ചു, അപമാനിച്ച് പുറത്താക്കി; മാൾ പൂട്ടിച്ച് സർക്കാർ

മുണ്ടുടുത്ത് വന്ന കർഷകന് പ്രവേശനം നിഷേധിച്ചു, അപമാനിച്ച് പുറത്താക്കി; മാൾ പൂട്ടിച്ച് സർക്കാർ

ബെംഗളൂരു: മകനൊപ്പം മുണ്ടുടുത്ത് മാളിലെത്തി കർഷകന് പ്രവേശനം നിഷേധിച്ച സംഭവത്തിൽ മാൾ ഉടമയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥനുമെതിരെ കേസെടുത്തു. പിന്നാലെ നടപടിയുമായി കര്‍ണാടക സര്‍ക്കാരും രംഗത്തെത്തി. ഏഴ് ദിവസത്തേക്ക് മാള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പരമ്പരാഗത വസ്ത്രമായ മുണ്ട് ധരിച്ചെത്തിയ വയോധികനെ ബെംഗളൂരു ജിടി മാളിൽ നിന്നും പുറത്താക്കുന്ന വീഡിയോ വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടിയുമായി പൊലീസും സർക്കാരും രംഗത്തെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മാഗഡി റോഡിലെ ജി.ടി. വേള്‍ഡ് മാളില്‍ ഫക്കീരപ്പയും മകന്‍ നാഗരാജും സിനിമ കാണാന്‍ വന്നതായിരുന്നു. എന്നാൽ ൽ മുണ്ടുടുത്തുവന്ന ഫക്കീരപ്പക്ക് സെക്യൂരിറ്റി ജീവനക്കാർ മാളിനുള്ളിലേക്കുള്ള പ്രവേശനം നിഷേധിച്ചു. മുണ്ടുടുത്ത് വരുന്നവരെ അകത്തേക്ക് കടത്തില്ലെന്നും മാനേജ്മെന്‍റിന്‍റെ തീരുമാനമാണ് ഇതെന്നുമായിരുന്നു സെക്യൂരിറ്റി ജീവനക്കാരന്‍റെ വാദം. മുണ്ട് മാറ്റി പാന്‍റ്സ് ധരിച്ചെത്തായാൽ പ്രവേശനം സാധ്യമാണെന്നായിരുന്നു സുരക്ഷാ ജീവനക്കാർ പറഞ്ഞത്.

ഫക്കീരപ്പയെയും മകനെയും പ്രവേശനകവാടത്തില്‍ തടഞ്ഞ സുരക്ഷാ ജീവനക്കാരന്‍ പാന്‍റ്സ് ഇട്ടാലേ മാളില്‍ പ്രവേശനം അനുവദിക്കൂവെന്ന് പറയുന്നത് പുറത്ത് വന്ന വീഡിയോയിൽ കാണാം. വീഡിയോ പുറത്ത് വന്നതോടെ കഴിഞ്ഞ ദിവസം രാവിലെ മാളിനുമുന്നില്‍ കന്നഡസംഘടനകളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഫക്കീരയ്ക്കൊപ്പമാണ് പ്രതിഷേധക്കാരെത്തിയത്.

പൊലീസ് ഉചിതമായ നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടാൽ ആയിരക്കണക്കിന് കർഷകരെ അണിനിരത്തി മാൾ അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കർഷക നേതാവ് ശാന്തകുമാർ മുന്നറിയിപ്പ് നകിയിരുന്നു. ഇതോടെ മാള്‍ അധികൃതര്‍ ഫക്കീരപ്പയോട് പരസ്യമായി മാപ്പുപറഞ്ഞശേഷം അദ്ദേഹത്തെ മാളിനകത്തുകയറ്റി ആദരിച്ചു. എന്നാൽ വീഡിയോ പുറത്തു വന്നതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com