കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻ ചാണ്ടിയോട് പല കാര്യങ്ങളിലും തനിക്ക് യോജിപ്പുണ്ടായിരുന്നു. ചിലതിൽ വിയോജിപ്പും. അദ്ദേഹത്തിനും അങ്ങനെ തന്നെയായിരുന്നു. യോജിപ്പും വിയോജിപ്പും തുറന്നു പറഞ്ഞവരായിരുന്നു തങ്ങൾ എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
എന്നാൽ ഇപ്പോൾ വിയോജിപ്പിനെ അടിച്ചമർത്താൻ ശ്രമിക്കുകയാണ് ചിലർ. രാഷ്ട്രീയമായി ഇരു ചേരികളിൽ നിൽക്കുമ്പോഴും തങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായില്ല. മുഖ്യമന്ത്രിയായി തന്നെ തീരുമാനിച്ചപ്പോൾ താനാദ്യം കണ്ടത് ഉമ്മൻചാണ്ടിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിക്ക് കല്ലേറ് കൊണ്ടപ്പോൾ തനിക്കും പിണറായിക്കും സുരക്ഷയൊരുക്കിയത് ഉമ്മൻ ചാണ്ടിയായിരുന്നു. സുരക്ഷയുടെ കാര്യം തങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. കണ്ണൂരിൽ കല്ലേറ് കൊണ്ടപ്പോൾ ആലപ്പുഴയിലുള്ള തങ്ങൾക്ക് സുരക്ഷ നൽകി. ഉമ്മൻചാണ്ടിക്ക് ജയിച്ചു കഴിഞ്ഞാൽ പാർട്ടികൾ തമ്മിൽ വേർതിരിവില്ല. ഉമ്മൻ ചാണ്ടി നാടിൻ്റെ വലിയ സമ്പത്താണെന്നും പന്ന്യൻ രവീന്ദ്രൻ കോട്ടയത്ത് പറഞ്ഞിരുന്നു.
ഉമ്മൻ ചാണ്ടിക്ക് കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കിൽ മാലിന്യ പ്രശ്നം കുറയുമായിരുന്നു എന്ന് മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഴിഞ്ഞം പദ്ധതി നടപ്പിലായത് ഉമ്മൻ ചാണ്ടിയുടെ ഇച്ഛാശക്തി കൊണ്ട് മാത്രമാണ്. കരുണാകരൻ, ആൻ്റണി മന്ത്രിസഭകളുടെ ചാലകശക്തിയായിരു ഉമ്മൻ ചാണ്ടിയെന്നും പി കെ കുഞ്ഞാലികുട്ടി അനുസ്മരിച്ചിരുന്നു.