വഡ്ലൂര്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജെഡി വാന്‍സിന്റെ വിജയത്തിനായി ആന്ധ്ര പ്രദേശിലെ വഡ്ലൂരിലുള്ള ഒരു ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുന്നു. വാന്‍സിന്റെ ഭാര്യ ഉഷയുടെ കുടുംബമായ ചിലുകൂരികളുടെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടത്തിലാണ് ക്ഷേത്രമിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഇവിടുത്തെ പൂജാരിയുടെ ഇപ്പോഴത്തെ പ്രധാന പ്രാര്‍ത്ഥന ഉഷയുടെ ഭര്‍ത്താവായ ജെഡി വാന്‍സിന്റെ വിജയത്തിനു വേണ്ടിയാണ്.
ക്ഷേത്രത്തില്‍ എല്ലാ ദിവസവും പൂജാരി സുബ്രഹ്മണ്യ ശര്‍മ്മ, വാന്‍സ് അമേരിക്കയുടെ വൈസ് പ്രസിഡന്റാകാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കുകയാണ്. വെള്ളി നിറത്തിലുള്ള തുണിയില്‍ പൊതിഞ്ഞ സായിബാബയുടെ വിഗ്രഹത്തിന് മുന്നില്‍ കുമ്പിട്ട്, റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കും ഭാര്യ ഉഷയ്ക്കും വേണ്ടി അനുഗ്രഹം തേടുന്നു.
വാന്‍ഡ് വൈസ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍, യുഎസിലെ രണ്ടാം വനിതയും വെളുത്ത വര്‍ഗക്കാരിയല്ലാത്ത ആദ്യ രണ്ടാം വനിതയുമായി മാറും വാന്‍സിന്റെ ഭാര്യ. ഉഷയുടെ കുടുംബം ഉണ്ടായിരുന്ന ആന്ധ്രയിലെ വഡ്ലൂരിന് അത് അധിക സന്തോഷമാണ് നല്‍കുക.
ഉഷയ്ക്ക് ജീവിതത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ ലഭിക്കണമെന്നും ഞങ്ങള്‍ ഉഷയ്ക്കും ഭര്‍ത്താവിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുന്നുവെന്നുമാണ് പൂജാരി പറഞ്ഞത്.
ഉഷയുടെ മുത്തച്ഛന്‍ വഡ്ലൂരില്‍ നിന്ന് മാറിത്താമസിച്ചയാളാണെങ്കിലും അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ ഗ്രാമത്തില്‍തന്നെയായിരുന്നു. വിദ്യാഭ്യാസ പരമായും ഹൈന്ദവ ഗ്രന്ഥങ്ങളില്‍ നല്ല പ്രാവീണ്യമുള്ളവരായതിനാലും ഉഷയുടെ പൂര്‍വ്വികര്‍ക്ക് ഗ്രാമാവാസികള്‍ക്കിടയില്‍ വലിയ ബഹുമാനമാണുള്ളത്.
പിഎച്ച്ഡി ഹോള്‍ഡറായ ഉഷയുടെ പിതാവ് ചിലുകൂരി രാധാകൃഷ്ണന്‍ വളര്‍ന്നത് ചെന്നൈയിലാണ്, തുടര്‍ന്ന് അമേരിക്കയില്‍ ഉപരിപഠനത്തിന് പോയി. ഉഷ വളര്‍ന്നത് സബര്‍ബന്‍ സാന്‍ ഡിയാഗോയിലാണ്. അവിടെ വെച്ചാണ് വാന്‍സുമായി പരിചയപ്പെടുന്നത്. 2014 ല്‍ ദമ്പതികള്‍ വിവാഹിതരായി. അവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്.