പത്തനംതിട്ട: പി.വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ ഗൗരവതരമെന്നും, മുഖ്യമന്ത്രി മൗനം നടിച്ച് ഒളിച്ചോടാതെ വിഷയത്തിൽ അടിയന്തരമായി പ്രതികരിക്കാൻ തയാറാവണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി. ആഭ്യന്തര വകുപ്പ് അമ്പേ പരാജയമെന്ന് ദിവസങ്ങൾ കഴിയും തോറും വ്യക്തമാവുകയാണ്. മുകേഷ് എംഎൽഎ പദവി രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്നും അബിൻ വർക്കി പറഞ്ഞു.വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് യൂത്ത് കോൺഗ്രസിലേക്കെത്തിയ പ്രവർത്തകരുടെ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
അസ്‌ലം കെ അനൂപ് അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ എ ഷംസുദ്ധീൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട,തൗഫീക്ക് രാജൻ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് സലീൽ സാലി, ജില്ലാ ജനറൽ സെക്രട്ടറിമാരായ ലിനു മാത്യു മള്ളേത്ത്,അനൂപ് മോഹൻ, ശ്രീനാഥ് എം എസ്,ജിബിൻ ചിറക്കടവിൽ,ഫാത്തിമ എസ്, സുബേർ എംസി, സുനിൽ യമുന, റോണി അലക്സ് ഈപ്പൻ,കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി കാർത്തിക്ക് മുരിംങ്ങമംഗലം,ആകാശ് ഇലഞ്ഞാന്ത്രമണ്ണിൽ,സുധീഷ് സി യു, മണ്ഡലം പ്രസിഡൻ്റുമാരായ മുഹമ്മദ് റാഫി,അമൽ എബ്രഹാം,ജൈസൺ സി മാത്തൻ, നിഖിൽചാക്കോ, റ്റിജോ സാമുവൽ, സുധീഷ് സി പി, നാസിം കുമ്മണ്ണൂർ,പ്രേം മൈലപ്ര,ജെറി കുളക്കാടൻ, റോബിൻ മുട്ടുകുടുക്ക ബിജു മലയിൽ എന്നിവർ നേതൃത്വം നൽകി.
എന്നിവർ പ്രസംഗിച്ചു.