കൊച്ചി: പീഡനാരോപണം നിഷേധിച്ചതിന് പിന്നാലെ നടൻ നിവിൻ പോളിക്കെതിരെ പരാതിക്കാരി. നിവിൻ പറയുന്നത് പച്ചക്കള്ളമാണെന്ന് അവർ പറഞ്ഞു. തന്നെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി. ശാരീരികവും മാനസികവുമായി ഉപദ്രവിച്ചുവെന്ന് ആദ്യ പരാതിയിൽ പറഞ്ഞിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.
പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ നല്ല സമീപനമല്ല ഉണ്ടായത്. പീഡനം നടന്നത് വിദേശത്താണ്. അതിനാൽ തെളിവുകൾ കൊണ്ടുവന്നാൽ മാത്രം കേസെടുക്കാമെന്നാണ് പൊലീസ് പറഞ്ഞത്. പ്രത്യേക അന്വേഷണസംഘത്തിൽ വിശ്വാസമുണ്ട്. ഏത് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും പരാതിക്കാരി പറഞ്ഞു