ഇസ്‌ലാമാബാദ്: അഫ്ഗാൻ സ്ത്രീകൾക്ക് ഉറക്കെ പ്രാർഥന ചൊല്ലുന്നതിനും മറ്റു സ്ത്രീകൾക്കുമുൻപിൽ ഖുർ ആൻ വായിക്കുന്നതിനും വിലക്കുണ്ടെന്ന് താലിബാൻ മന്ത്രി.
ലോഗർ പ്രവിശ്യയിലെ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് സദാചാരമന്ത്രി ഖാലിദ് ഹനാഫി ഇക്കാര്യം പറഞ്ഞത്. ഹനാഫിയുടെ പ്രസംഗം സദാചാരമന്ത്രാലയത്തിന്റെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. വിലക്ക് ഔദ്യോഗികനിയമങ്ങളുടെ ഭാഗമാണോ എന്ന് വ്യക്തമല്ല.
ഉറക്കെ സംസാരിക്കാനോ ആറാംതരത്തിനപ്പുറം പഠിക്കാനോ അഫ്ഗാൻസ്ത്രീകൾക്ക് അവകാശമില്ല. മനുഷ്യരും മൃഗങ്ങളും ഉൾപ്പെടെ ജീവനുള്ളവയെ മാധ്യമങ്ങളിൽ കാണിക്കുന്നത് വിലക്കിയ സദാചാര മന്ത്രാലയത്തിന്റെ തീരുമാനം വിമർശനവിധേയമായിരുന്നു.