പാരിസ്: ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക് തിരിച്ചു. ഫ്രാൻസിൽ നിന്നും വിമാനമാർഗം ഇന്ന് രാത്രിയോടെ വാഷിംഗ്ടണിലെത്തുന്ന മോദി, നാളെയാകും ട്രംപുമായി കൂടിക്കാഴ്ച നടത്തുക. ലോകം ഉറ്റുനോക്കുന്ന മോദി-ട്രംപ് കൂടിക്കാഴ്ചയിൽ നിർണായകമായ പല തീരുമാനങ്ങളുമാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം തവണയും അമേരിക്കയുടെ പ്രസിഡന്‍റായി അധികാരമേറ്റ ട്രംപിന്‍റെ ക്ഷണപ്രകാരം അമേരിക്കയിലെത്തുന്ന നാലാമത്തെ ലോകനേതാവാണ് മോദി.
അതേസമയം മോദിയുടെ ഫ്രാൻസ് സന്ദർശനത്തിനിടെ പാരീസ് ഉടമ്പടിയിൽ ഉറച്ചു നിൽമെന്ന് ഇന്ത്യയും ഫ്രാൻസും വ്യക്തമാക്കി. പാരിസ് ഉടമ്പടിക്കെതിരായ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിലപാട് ഒന്നിച്ചുതള്ളിക്കൊണ്ടാണ് ഇന്ത്യയും ഫ്രാൻസും ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയിൽ പുതിയ നാഷണൽ മ്യൂസിയം നിർമ്മിക്കാൻ ഫ്രാൻസ് സഹകരിക്കുമെന്നും ഇതിനിടെ വ്യക്തമാക്കി.