കേരള എൻ ജി ഒ സംഘ് പത്തനംതിട്ട ടൗൺ ബ്രാഞ്ച് സമ്മേളനം ഇന്ന് പത്തനംതിട്ട YMCA ഹാളിൽ വെച്ചു നടന്നു. എൻ ജി ഒ സംഘ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ പ്രദീപ് ബി പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ ജി ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. എസ് രാജേഷ്, ജില്ലാ പ്രസിഡന്റ് ശ്രീ. എൻ.ജി ഹരീന്ദ്രൻ, ജില്ലാ ട്രഷറർ ശ്രീ. പി.ആർ രമേഷ്, സംസ്ഥാന സമിതി അംഗം ശ്രീമതി. ആർ. ആരതി, രാഷ്ട്രീയ സ്വയംസേവക സംഘം പത്തനംതിട്ട സഹകാര്യവാഹക് ശ്രീ. ടി.എൻ. അജി, ബി.എം.എസ് പത്തനംതിട്ട മേഖലാ സെക്രട്ടറി ശ്രീ. പി.എസ് അനിൽകുമാർ എന്നിവർ പങ്കെടുത്തു.
ഇടത് സർക്കാർ ജീവനക്കാരോട് പുലർത്തുന്ന അനീതിയും, ശമ്പള പരിഷ്കരണവും മറ്റ് ആനുകൂല്യങ്ങളും തടയുന്ന നടപടികളും ചർച്ചയായി. കേരളത്തിൽ യുവത്വത്തെ വഴിതെറ്റിച്ച് ലഹരി പിടിമുറുക്കുന്നത് തടയണമെന്നും, സംസ്ഥാനത്ത് ജോലി സാഹചര്യങ്ങളും അവസരങ്ങളും ഉറപ്പാക്കണമെന്നും ചർച്ചയിൽ അഭിപ്രായം ഉയർന്നു..
പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കാനും, കോടതി സമുച്ചയം നിർമ്മാണം തുടങ്ങാനും വേണ്ട നടപടികൾ വേണം. ആരോഗ്യ പ്രവർത്തകർക്ക് നേരെ സിഐടിയു സംസ്ഥാന നേതാവ് നടത്തിയ ഭീഷണിയിൽ സമ്മേളന പ്രതിനിധികൾ പ്രതിഷേധം അറിയിച്ചു..
പുതിയ ഭാരവാഹികളായി ശ്രീ. എസ്. ഹരികൃഷ്ണൻ (പ്രസിഡന്റ്), ശ്രീ. സായൂജ്കുമാർ (സെക്രട്ടറി), ശ്രീ.പി. അജിത്ത്, രാജീവ് കുമാർ (വൈസ് പ്രസിഡണ്ടുമാർ), ശ്രീ. അനൂപ്, ശ്രീ. ശ്രീകാന്ത് ( ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
ശ്രീ. എസ്. രാജേഷ്, ശ്രീ. പി.ആർ. രമേഷ്, ശ്രീ. പി.എസ് രഞ്ജിത്ത്, ശ്രീ. എസ്. ജി ശ്രീജിത്ത്, ശ്രീമതി. ആർ. ആരതി, ശ്രീമതി. സന്ധ്യ പി.എം എന്നിവരാണ് ബ്രാഞ്ചിൽ നിന്നുള്ള ജില്ലാ കൗൺസിൽ അംഗങ്ങൾ..