വാഷിംഗ്ടണ്‍ : അന്താരാഷ്ട്ര ബഹിരാകാ നിലയത്തില്‍ കുടുങ്ങിക്കിടന്ന സുനിത വില്യംസ് ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ മടങ്ങിയെത്തിയതോടെ മുന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷ വിമര്‍ശനവുമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്. സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും രക്ഷപ്പെടുത്തിയത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കീഴിലുള്ള ഒരു ചരിത്ര ദൗത്യമാണെന്ന് അവര്‍ വിശേഷിപ്പിച്ചു.
ബൈഡന്‍ മറന്നുപോയ പുരുഷനെയും വനിതയേയും എപ്പോഴും നോക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ വാഗ്ദാനത്തിന് ഈ ചരിത്ര ദൗത്യം പുതിയ അര്‍ത്ഥം നല്‍കുന്നു,” ലീവിറ്റ് പറഞ്ഞു. മാത്രമല്ല, അമരിക്കയുടെ ഏറ്റവും മികച്ചത് പ്രദര്‍ശിപ്പിക്കുന്ന ഒരു നിമിഷമായിട്ടാണ് ബഹിരാകാശയാത്രികരുടെ തിരിച്ചുവരവിനെ ലീവിറ്റ് വിശേഷിപ്പിച്ചത്. ”ഇന്നലെ രാത്രി ഞങ്ങള്‍ അമേരിക്കയുടെ ഏറ്റവും മികച്ചത് കണ്ടു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏകദേശം 300 ദിവസം ചെലവഴിച്ച ശേഷം, ബുച്ച് വില്‍മോറും സുനിത വില്യംസും ഭൂമിയില്‍ തിരിച്ചെത്തി. ഈ രണ്ട് അവിശ്വസനീയ ബഹിരാകാശയാത്രികര്‍ എട്ട് ദിവസം മാത്രമേ അവിടെ ഉണ്ടാകേണ്ടിയിരുന്നുള്ളൂ,” അവര്‍ കൂട്ടിച്ചേര്‍ത്തു.
ബൈഡന്‍ ഭരണകൂടം അടിയന്തരമായ ഇടപെടാത്തതാണ് ബഹിരാകാശയാത്രികരുടെ മടക്കം വൈകിച്ചതെന്നും ഇത് അവരുടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ദൗത്യത്തെ ഒമ്പത് മാസത്തെ കഠിനാധ്വാനമാക്കി മാറ്റിയെന്നും ബുധനാഴ്ച നടത്തിയ പത്ര സമ്മേളനത്തില്‍ ലിവീറ്റ് പറഞ്ഞു.