ന്യൂഡൽഹി: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുൻ മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. ബിജെപി സർക്കാർ പൊതുജനങ്ങളുടെ പണം അവരുടെ സുഹൃത്തുക്കളുടെ പോക്കറ്റുകൾ നിറയ്ക്കാനാണ് ഉപയോഗിക്കുന്നതെന്ന് കെജ്‌രിവാള്‍ ആരോപിച്ചു.
‘ഡൽഹിയിൽ രണ്ട് തരം മോഡലുകളുണ്ട്. ഒന്ന് കെജ്‌രിവാള്‍ മോഡലും മറ്റൊന്ന് ബിജെപി മോഡലും. കെജ്‌രിവാള്‍ മോഡലിൽ പൊതുജനങ്ങളുടെ പണം അവർക്ക് വേണ്ടി ചെലവഴിക്കുന്നു. രണ്ടാമത്തേത് ബിജെപി മോഡലാണ്. ബിജെപി മോഡലിൽ പൊതുജനങ്ങളുടെ പണം അവരുടെ സമ്പന്നരായ സുഹൃത്തുക്കളുടെ പോക്കറ്റിലേക്കാണ് പോകുന്നത്. ഏത് മോഡൽ തിരഞ്ഞെടുക്കണമെന്ന് ഡൽഹിയിലെ ജനങ്ങൾക്ക് തീരുമാനിക്കാം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 400-500 പേരുടെ പത്ത് ലക്ഷം കോടി രൂപയുടെ കടം കേന്ദ്ര സർക്കാർ എഴുതിത്തളളി’, കെജ്‌രിവാള്‍ പറഞ്ഞു.