Thursday, January 30, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedസർക്കാരിനെതിരെ വിമർശനവുമായി കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ

സർക്കാരിനെതിരെ വിമർശനവുമായി കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ

ന്യൂഡൽഹി: കുംഭമേളയിൽ തിക്കിലും തിരക്കിലുംപെട്ട് പത്തിലധികം ഭക്തർ മരണപ്പെട്ടതിൽ സർക്കാരിനെതിരെ വിമർശനവുമായി കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കുംഭമേളയ്ക്ക് കോടികൾ ചിലവഴിച്ചിട്ടും സൗകര്യങ്ങളുടെ അപര്യാപ്തത തുടരുന്നത് അപലപനീയമാണ്. വിഐപി സന്ദർശനങ്ങൾ, കെടുകാര്യസ്ഥത എന്നിവയാണ് അപകട കാരണം. ഇത്തരം സാഹചര്യം ആവർത്തിക്കാതിരിക്കാർ നടപടി വേണം. ഭക്തർ തിരക്കിൽപെട്ട് മരണപ്പെട്ടെന്ന വാർത്ത ഹൃദയഭേദകമാണെന്നും ഖർഗെ പറഞ്ഞു.

അപകടത്തിന് പിന്നാലെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ കുംഭമേളയുടെ ചുമതലയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് വക്താവ് പവൻ ഖേരയും രം​ഗത്തെത്തി. മികച്ച ഭരണാധികാരിക്ക് കുംഭമേളയുടെ ചുമതല നൽകണം. സംഭവത്തിൽ ശക്തമായ നടപടി അനിവാര്യമാണ്. മഹാകുംഭമേളയ്ക്ക് ഇനിയും ദിവസങ്ങൾ ശേഷിക്കുന്നതിനാൽ അധികസേനയെ വിന്യസിക്കണം. കുംഭമേളയിലെ വിവിഐപി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും പവൻ ഖേര പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com