കൊച്ചി: മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന സംവിധായകൻ ഷാഫിയെ കാണാൻ മമ്മൂട്ടി ആശുപത്രിയിലെത്തി. നിർമാതാക്കളായ രജപുത്ര രഞ്ജിത്ത്, ആന്റോ ജോസഫ് എന്നിവർക്കൊപ്പമാണ് മമ്മൂട്ടി എത്തിയത്. ഷാഫിയുടെ സംവിധാനത്തിൽ ഒരുങ്ങിയ വെനീസിലെ വ്യാപാരി, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി തുടങ്ങിയ സിനിമകളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് സിനിമകളും ബോക്സ് ഓഫീസിൽ ഹിറ്റായിരുന്നു.
ഷാഫിക്ക് മസ്തിഷ്ക രക്തസ്രാവം; നില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് ബി ഉണ്ണികൃഷ്ണൻ
കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിരവധി സിനിമാപ്രവർത്തകരും ആശുപത്രിയിൽ ഷാഫിയെ സന്ദർശിക്കാൻ എത്തിയിട്ടുണ്ട്. രോഗം ഉടൻ ഭേദമാകുമെന്ന പ്രതീക്ഷ നേരത്തെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പങ്കുവെച്ചിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഷാഫി. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഈ മാസം 16 നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗുരുതരാവസ്ഥയിൽ കഴിയുന്ന സംവിധായകൻ ഷാഫിയെ കാണാൻ മമ്മൂട്ടി എത്തി
RELATED ARTICLES