വാഷിങ്ടൺ: സൂപ്പർ ചൊവ്വയിലെ പരാജയത്തിനു പിന്നാലെ യു.എസ് പ്രസിഡന്റ് സ്ഥാനാർഥിത്വ മത്സരത്തിൽനിന്ന് റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹാലി പിൻമാറി. ഇതോടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് റിപ്പബ്ലിക്കൻ പാർട്ടിയിൽ മേധാവിത്വം ഉറപ്പിച്ചു. സൂപ്പർ ചൊവ്വയിൽ ഡെമോക്രാറ്റിക് പാർട്ടിയിൽ േജാ ബൈഡനാണ് ആധിപത്യം. ഇതോടെ യു.എസ് പ്രസിഡന്റ് മത്സരം ട്രംപും ബൈഡിനും തമ്മിലാണെന്നത് ഉറപ്പായി. നവംബറിലാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
വാഷിങ്ടൺ ഡി.സിയിലെ മത്സരത്തിൽ നിക്കി ഹാലി ട്രംപിനെ അട്ടിമറിച്ചിരുന്നു. എന്നാൽ സൂപ്പർ ചൊവ്വയിലെ പരാജയം തിരിച്ചടിയായി.