വാഷിംഗ്ടണ്‍: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സ്ഥാനമേല്‍ക്കാനൊരുങ്ങുന്ന ട്രംപിനെ അഭിനന്ദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ഉക്രെയ്ന്‍, ആണവായുധങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും പുടിന്‍ പറഞ്ഞു. ട്രംപിന്റെ ഇടപെടലോടെ, ഗാസയില്‍ സമാധാനം പുലര്‍ന്നതുപോലെ യുക്രെയ്‌നേയും പരിഗണിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയരുന്നതിനിടെയാണ് പുടിന്റെ വാക്കുകള്‍ എത്തുന്നത്.
റിപ്പബ്ലിക്കന്‍ നേതാവ് ഡോണള്‍ഡ് ട്രംപ് രണ്ടു മണിക്കൂറുകള്‍ക്കപ്പുറം അമേരിക്കയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. യുഎസ് കാപ്പിറ്റോള്‍ കെട്ടിടത്തിനുള്ളിലാണ് ഇക്കുറി സത്യപ്രതിജ്ഞ നടക്കുക. ഉച്ചയ്ക്ക് 12:00 ന് (ഇന്ത്യന്‍ സമയം രാത്രി 10:30 ന്) അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.