പി പി ചെറിയാൻ
ന്യൂയോർക്ക് : ന്യൂയോർക്ക് നഗരത്തിലെ കുറ്റകൃത്യങ്ങൾ തടയുന്നതിനായി 750 ദേശീയ ഗാർഡ്സ്മാൻമാരെയും 250 സ്റ്റേറ്റ് ട്രൂപ്പർമാരെയും ന്യൂയോർക്ക് സബ്വേ സിസ്റ്റത്തിലേക്ക് വിന്യസിക്കുമെന്നു ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ പറഞ്ഞു. ഫെബ്രുവരിയിൽ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് പ്ലാറ്റ്ഫോമുകളിൽ പട്രോളിങ്ങിനായി 1,000 പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. എന്നിട്ടും നിരവധി കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്ലാറ്റ്ഫോമിലേക്ക് ആയുധങ്ങൾ കൊണ്ടുവരികയും ട്രെയിനിലെ ജീവനക്കാരെ ആക്രമിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങളാണ് ന്യൂയോർക്കിൽ റിപ്പോർട്ട് ചെയ്തത്. ഈ പശ്ചത്താലത്തിലാണ് പുതിയ തീരുമാനം.