തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ കൂടുതൽ രേഖകൾ പുറത്ത് വിട്ട് മാത്യു കുഴൽ നാടൻ എംഎൽഎ. കമ്പനി നഷ്ടത്തിലാണെന്നും ഇൽമനൈറ്റ് ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ തേടിയും 2017ൽ മുഖ്യമന്ത്രിക്ക് സിഎംആർഎൽ നിവേദനം സമർപ്പിച്ചതായി കുഴൽനാടൻ പറഞ്ഞു. 2017 ൽ 75 കോടിയുടെ നഷ്ടക്കണക്ക് നിരത്തിയ സിഎംആർഎൽ മുഖ്യമന്ത്രിയുടെ ഇടപെടലിൽ 4 വർഷത്തിനിടെ 56 കോടിയുടെ ലാഭത്തിൽ എത്തിയെന്നും കുഴൽനാടൻ ആരോപിച്ചു.
കുട്ടനാട് വെള്ളപ്പൊക്കത്തിന്റെ പേരിൽ തോട്ടപ്പള്ളിയിലെ മണൽ നീക്കം ചെയ്ത്തിലൂടെ സർക്കാരിന് കോടികളുടെ നഷ്ടം ഉണ്ടായി. ഇതിന്റെ ലാഭം കൊയ്തത് സിഎംആർഎൽ ആണെന്നും അതിന്റെ പ്രതിഫലമാണ് എക്‌സാലോജിക്കിന് ലഭിച്ചതെന്നും കുഴൽനാടൻ തുറന്നടിച്ചു.