ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ല എന്നല്ല കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞതെന്ന് വി ഡി സതീശൻ.
ആ അർത്ഥത്തിലല്ല സുധാകരൻ പറഞ്ഞത്. ഷമ പറഞ്ഞത് സത്യമാണ്,വനിതകളെ വേണ്ട വിധത്തിൽ പരിഗണിക്കാൻ കഴിഞ്ഞിട്ടില്ല.സിറ്റിംഗ് എംപിമാരെ മത്സരിപ്പിച്ചപ്പോൾ വനിതാ പ്രാതിനിധ്യം കുറഞ്ഞു.
ഷമ പാവം കുട്ടിയാണ് താനുമായി സംസാരിച്ചു.കേരളത്തിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ഉറച്ചു നിൽക്കുമെന്ന് പറഞ്ഞു. ഇനി അത്തരം പ്രസ്താവനകൾ ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
പദ്മജയുടേത് വ്യാജ പരാതിയാണ്. അങ്ങനെയൊരു പരാതി ആർക്കും കിട്ടിയിട്ടില്ല. മൂന്ന് വർഷം കഴിയുമ്പോൾ എങ്ങനെയാണ് ആരോപണമായി വരുന്നതെന്ന് അദ്ദേഹം ചോദിച്ചു.
വടകരയിൽ ഷാഫി പറമ്പിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ഇന്നലെ മനസിലായില്ലേ?, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ താൻ ചുമതല ഏറ്റെടുത്ത് പോകും. നേരത്തെ തന്നെ തനിക്ക് പാർട്ടി ചുമതല നൽകിയെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധാർത്ഥന്റെ മരണം കേരളത്തിലെ എല്ലാവരെയും വേദനിപ്പിച്ചു. ഇനി ഇങ്ങനെ ഒരു അക്രമം ഉണ്ടാകില്ലെന്ന് വിചാരിച്ചു. യൂണിവേഴ്സിറ്റി കലോത്സവത്തിൽ എസ്എഫ്ഐ ക്രിമിനലുകൾ അക്രമം അഴിച്ചുവിടുന്നു. മുഖ്യമന്ത്രിക്ക് ക്രിമിനൽ മനസാണെന്നും അതുകൊണ്ടാണ് ഇങ്ങനെയുള്ള ക്രിമിനലുകളെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇനിയും തുടർന്നാൽ ഞങ്ങൾ തിരിച്ചടിക്കുമെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു.
ക്രിമിനൽ സംഘമാണ് എസ്എഫ്ഐയെന്ന് ബിനോയ് വിശ്വമാണ് പറഞ്ഞത്. കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തും എന്നാണ് ഇ പി ജയരാജൻ പറഞ്ഞത്. ഇ.പി ജയരാജൻ എൽഡിഎഫ് കൺവീനറോ എൻഡിഎ ചെയർമാനോ അല്ലെന്ന് അദ്ദേഹം പറഞ്ഞു.