സുല്‍ത്താന്‍ ബത്തേരി: വയനാട് ലോക്സഭ മണ്ഡലത്തിലെ രാഹുല്‍ഗാന്ധി ആനീ രാജ മത്സരത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെസുരേന്ദ്രന്‍. ദില്ലിയിലെ റാലിയിൽ രാഹുലും രാജയും ഒരുമിച്ചു നിൽക്കുന്നു. ദില്ലിയിൽ കെട്ടിപിടുത്തവും വയനാട്ടിൽ മത്സരവും എങ്ങനെ നടക്കും. ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണിതെന്ന് സുരേന്ദ്രൻ പറഞ്ഞു. രാഹുൽ എന്ത് കൊണ്ടാണ് അയോദ്ധ്യ ക്ഷേത്രം സന്ദർശിക്കാത്തത്? മറ്റു പല ക്ഷേത്രങ്ങളിലും പോവാറില്ലേ? ഏപ്രിൽ 26 കഴിഞ്ഞാൽ രാഹുൽ അയോദ്ധ്യയിൽ പോകും.
അതിന് മുന്നേ പോകാൻ ധൈര്യം ഉണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.മുസ്‌ലിം ലീഗ്, ജമാഅത്ത് ഇസ്ലാമി, സമസ്ത എന്നിവരെ പേടിച്ചാണ് പോകാത്തതെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിക്കും മകൾക്കും എതിരായ ഇഡി അന്വേഷണത്തിൽ രാഹുലിന്‍റെ നിലപാട് എന്താണ്? കേജിരിവാളിനോടുള്ള അതെ നിലപാട് ആണോ? മുഖ്യമന്ത്രിക്ക് എതിരായ അന്വേഷണം രാഷ്ട്രീയ വേട്ടയാണ് എന്ന അഭിപ്രായം സുധാകരനും സതീശനും ഉണ്ടോ ?
സിപിഎമ്മിന് എല്ല ജില്ലയിലും രഹസ്യ അക്കൗണ്ടുകളുണ്ട്. നോട്ടു നിരോധന കാലത്തെ പണം ഇങ്ങനെ മാറ്റി. സഹകരണ ബാങ്കുകൾ മറയാക്കി ആണ് എല്ലാം നടക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.