Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorized'ദില്ലിയിലെ കൂട്ടുകാർ വയനാട്ടില്‍ ശത്രുക്കൾ ; PFI യുമായി ബന്ധം ഉണ്ടാക്കി' കേന്ദ്രമന്ത്രി സ്മൃതി...

‘ദില്ലിയിലെ കൂട്ടുകാർ വയനാട്ടില്‍ ശത്രുക്കൾ ; PFI യുമായി ബന്ധം ഉണ്ടാക്കി’ കേന്ദ്രമന്ത്രി സ്മൃതി ഇറാനി

കല്‍പറ്റ:രാഹുല്‍ ഗാന്ധിയേയും ഇന്ത്യ മുന്നണിയേയേും പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനെത്തിയതായിരുന്നു അവര്‍.ദില്ലിയിലെ കൂട്ടുകാർ ഇവിടെ ശത്രുക്കളാണ്.എന്താണിത്?അവരുടെ ഉദ്ദേശ്യം ശരിയല്ല.രാഹുലിന്‍റെ  പ്രാധാനമന്ത്രി സ്ഥാനാർഥിത്വം ഇന്ത്യ മുന്നണിക്ക് സ്വീകാര്യമല്ലേ?രാഹുൽ ഇന്ത്യ മുന്നണിക്ക് സ്വീകാര്യൻ അല്ലെ?ആണെങ്കിൽ വയനാട്ടിൽ തമ്മിൽ മത്സരിക്കില്ലല്ലോയെന്ന് അവര്‍ ചോദിച്ചു.

തമിഴ്‌നാട്ടിൽ സിപിഐ, സിപിഎം, കോൺഗ്രസ്, ലീഗ് എല്ലാരും ഒരുമിച്ച് മത്സരിക്കുന്നു. കേരളത്തിൽ എതിർമുഖത്ത്.ഇവരുടെ കാര്യം ഒന്നും തിരിയുന്നില്ല.മുസ്‌ലിംലീഗിന്‍റെ  തൃപ്തി നേടാൻ രാഹുൽ ഇവിടെ നിലപാടിൽ വെള്ളം ചേർക്കുന്നു..രാഹുൽ ഗാന്ധിക്ക് അധികാരമോഹമാണ്. PFI യുമായി ബന്ധം ഉണ്ടാക്കി..കൊളളയടിയാണ് ഇവരുടെ പ്രധാന പരിപാടി.
പുൽപള്ളി ബാങ്ക് കൊള്ളയടിച്ചു. ഡിസിസി നേതാവ് ഇപ്പോഴും ജയിലിൽ അല്ലെയെന്നും അവര്‍ ചോദിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments