കെ മുരളീധരൻ വാർത്താ മാധ്യമങ്ങളോട് പറഞ്ഞത് : ‘എസ്ഡിപിയുടെ പിന്തുണയെ പറ്റി പറയാൻ സിപിഎമ്മിന് എന്ത് യോഗ്യത ? നേമത്ത് കഴിഞ്ഞ ഇലക്ഷൻ സമയത്ത് എസ്ഡിപിഐ പറഞ്ഞു ഞങ്ങൾ ശിവൻകുട്ടിയെയാണ് സഹായിച്ചത് എന്ന് . അവർ ഓരോ ഇലക്ഷനിലും ഓരോരുത്തരെ സഹായിക്കാറുണ്ട്. ഇത്തവണ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. അത് അത്ര വലിയ ചർച്ചയിലേക്ക് പോകേണ്ടതില്ല.
വോട്ടർ പട്ടികയിൽ പേരുള്ള ,സഹായിക്കുന്ന ആരുടെയും വോട്ട് വേണ്ട എന്ന് ആരും പറയില്ല. എസ്ഡിപിയുടെ എന്നല്ല വോട്ടർപട്ടിയിൽ പേരുള്ള ആരുടെയും വോട്ട് വാങ്ങും.
ഇഡി ഇപ്പോൾ സജീവമാവുന്നത് ഡീൽ ഉറപ്പിക്കാനുള്ള നോട്ടീസുമായി .അത്ര വലിയ ആക്ഷനിലേക്കൊന്നും ഇ ഡി പോകുമെന്ന് കരുതുന്നുമില്ല. ഇടിയുടെ ലക്ഷ്യം മോഡിക്ക് വേണ്ടി കേരളത്തിൽ നിന്ന് ഒന്ന് രണ്ട് പേരെ അയയ്ക്കുക. ആ ലക്ഷ്യമാണ് ഇഡി യുടെ നോട്ടീസിന് പുറകിൽ .
അല്ലെങ്കിൽ നേരത്തെ തന്നെ ഒരു ശക്തമായ നടപടി ഈ കാര്യത്തിൽ ഇ ഡി തീരുമാനിക്കേണ്ടതായിരുന്നു’