അനിൽ ആന്റണിക്ക് 25 ലക്ഷം രൂപ നൽകിയെന്ന ആരോപണത്തിലുറച്ച് ടി ജി നന്ദകുമാർ. ഫോട്ടോയും വിഡിയോയും ഉൾപ്പെടെയുള്ള തെളിവുകൾ പുറത്തുവിടുമെന്നും ടി ജി നന്ദകുമാർ വെല്ലുവിളിച്ചു. മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി തനിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും ടി ജി നന്ദകുമാർ പറഞ്ഞു.
രമേശ് ചെന്നിത്തലയേയും കെ മുരളീധരനെയും ബിജെപിയിലേക്ക് സ്വാഗതം ചെയ്‌തെന്ന് തന്നോട് പറഞ്ഞിരുന്നു. സിപിഐഎമ്മിനെ എങ്ങനെ വലവീശാമെന്ന് പ്രകാശ് ജാവദേക്കർ തന്നോട് ചോദിച്ചിരുന്നുവെന്നും ടി ജി നന്ദകുമാർ പറഞ്ഞു.
അനിൽ ആന്റണി തന്നെ പറ്റിച്ച പോലെ, വസ്തു കാണിച്ച് രണ്ട് പേരില്‍ നിന്ന് കൂടി പണം വാങ്ങിയെന്നും പണം തിരികെ ചോദിച്ച് വിളിച്ചപ്പോൾ ഫോണ്‍ എടുത്തില്ലെന്നും ടി ജി നന്ദകുമാർ പറഞ്ഞു. ബിജെപിയിലെ തീപ്പൊരി വനിതാ നേതാവിന് പണം നല്‍കിയത് അക്കൗണ്ട് വഴിയാണ്. തന്നെ പോലെ മറ്റ് രണ്ട് പേരെ കൂടി വസ്തു കാണിച്ച് പറ്റിച്ചിട്ടുണ്ട്. പണം ചോദിച്ച് വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഇവര്‍ ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയാണെന്നും ടി.ജി.നന്ദകുമാര്‍ ആരോപിച്ചു.
എകെ ആൻറണിക്കെതിരെ താൻ ആരോപണം ഉന്നയിക്കില്ലെന്നും അനിൽ ആന്റണി പിതാവിനെ വിറ്റുകാശാക്കിയതായും ടി.ജി.നന്ദകുമാര്‍ ആരോപിച്ചു. പിഎംഒയില്‍ വരെ കളങ്കിതരായവരെ അനില്‍ ആന്റണി കയറ്റിയതായും ടി.ജി.നന്ദകുമാര്‍ പറഞ്ഞു.
അതേസമയം പി.ജെ.കുര്യനെതിരെ അനില്‍ ആന്റണി ഉന്നയിച്ചത് സൂര്യനെല്ലി കേസാണെന്നും അതില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും ടി.ജി.നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.