Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorized'ഭാരതത്തിന്‍റെ  ചന്ദ്രയാൻ ദൗത്യം വിജയിച്ചു; കോൺഗ്രസിന്‍റെ  രാഹുൽയാൻ ദൗത്യം എങ്ങും എത്തിയിട്ടില്ല. ആന്റണി ആദർശമുള്ള...

‘ഭാരതത്തിന്‍റെ  ചന്ദ്രയാൻ ദൗത്യം വിജയിച്ചു; കോൺഗ്രസിന്‍റെ  രാഹുൽയാൻ ദൗത്യം എങ്ങും എത്തിയിട്ടില്ല. ആന്റണി ആദർശമുള്ള നേതാവ്’ രാജ്നാഥ് സിംഗ്

പത്തനംതിട്ട: അനിൽ ആന്‍റണി ജയിക്കില്ലെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മുതിർന്ന നേതാവായ അദ്ദേഹത്തോട് ബഹുമാനം ഉണ്ട്. പ്രതിരോധ മന്ത്രിയായിരുന്ന ആന്‍റണിയുടെ സത്യസന്ധതയിൽ ഒരു സംശയവും ഇല്ല. മാൻ ഓഫ് പ്രിൻസിപ്പിൾസ് ആണ് ആന്‍റണി. പാർട്ടിയുടെ സമ്മർദം കാരണമാകാം മകൻ തോൽക്കുമെന്ന് ആന്‍റണി പറഞ്ഞത്. പക്ഷേ ആന്‍റണിയോട് താൻ പറയുന്നു, ആന്‍റണിയുടെ മകനാണ് അനിൽ. അങ്ങയുടെ അനുഗ്രഹം അനിലിന് ഉണ്ടാകുമെന്ന് താൻ കരുതുന്നു.
ആന്‍റണി ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും അതുകൊണ്ട് അനിൽ തനിക്ക് ബന്ധുവിനെ പോലെ ആണെന്നും രാജിനാഥ് സിംഗ് പറഞ്ഞു.

അനിലിന് ബിജെപിയിൽ വലിയ ഭാവിയുണ്ട്. മകന് വോട്ട് നൽകണ്ട, അനുഗ്രഹം നൽകണം. കേരളത്തിൽ എൻഡിഎ രണ്ടക്കം കടക്കും. പത്തു വർഷത്തിനിടെ ഒരു അഴിമതി ആരോപണം പോലും ബിജെപി സർക്കാർ നേരിട്ടിട്ടില്ല. അനിൽ ആന്‍റണിയുടെ പിതാവിനു നേരെ ഒരു അഴിമതി ആരോപണവും ഉയർന്നിട്ടില്ല. എന്നാൽ കോൺഗ്രസിന്‍റെ  മറ്റ് ഒരു പാട് മന്ത്രിമാർ അഴിമതി കേസുകളിൽ ജയിലിൽ പോയിട്ടുണ്ട്. ഭാരതത്തിന്‍റെ  ചന്ദ്രയാൻ ദൗത്യം വിജയിച്ചു. എന്നാൽ കോൺഗ്രസിന്‍റെ  രാഹുൽയാൻ ദൗത്യം കഴിഞ്ഞ ഇരുപത് വർഷമായിട്ടും എങ്ങും എത്തിയിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments