കാസര്‍കോട്: കേരളത്തിൽ അഴിമതിയെന്ന മോദിയുടെ പരാമര്‍ശത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ ആക്ഷേപം ഏത് ആധികാരിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണെന്നും കേരളത്തെ അപമാനിക്കാനാണ് മോദിയുടെ ശ്രമെന്നും പിണറായി വിജയൻ പറഞ്ഞു. കുടുംബവാഴ്ചയിലും അഴിമതിയിലും ബിഹാറിലെ രാഷ്ട്രീയക്കാരെപോലും തോൽപിക്കുന്ന തരത്തിലാണ് കേരളത്തിലെ പിണറായി സർക്കാരെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപണം.
സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധത്തെക്കുറിച്ച് വ്യക്തതയുണ്ടെന്നും പിണറായിക്കെതിരായ ആരോപണങ്ങളിൽ മോദി ശക്തമായ നടപടി എടുക്കുന്നില്ലെന്ന എന്ന ആരോപണത്തിൽ കഴമ്പില്ലെന്നും സ്വതന്ത്ര അന്വേഷണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഈ ആരോപണത്തിനാണ് മറുപടിയുമായി പിണറായി വിജയൻ രംഗത്തെത്തിയത്.
ഇടത്പക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്നും എൽ ഡി എഫ് നിലപാടുകൾക്ക് ജനങ്ങൾ അംഗീകാരം നൽകിയെന്നും പിണറായി വിജയൻ പറഞ്ഞു. ഇടതു പക്ഷത്തിന്‍റെ മുന്നേറ്റത്തില്‍ കോൺഗ്രസും ബിജെപിയും പരിഭ്രാന്തിയിലാണ്. പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും കള്ളം പറയുകയാണ്. കേരളത്തിനെതിരെ സംസാരിക്കുമ്പോൾ മോദിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരമാണ്. നേട്ടങ്ങളെ നുണകൊണ്ട് മൂടാൻ പ്രധാനമന്ത്രി ശ്രമിക്കുകയാണ്. നീതി ആയോഗിന്‍റെ ചുമതലയിൽ ഇരുന്നാണ് മോദി കള്ളം പറയുന്നത്.
ഉത്തരേന്ത്യയിൽ നിന്ന് രാഹുൽ ഗാന്ധി ഒളിച്ചോടി. മോദിയെയും സംഘപരിവാറിനെയും നേരിട്ട് എതിർക്കാൻ രാഹുൽ ശ്രമിക്കുന്നില്ല. ബിജെപിയെ പേടിച്ച് പാർട്ടി പതാക ഒളിപ്പിക്കുകയാണ്. കൊടിപിടിച്ച ലീഗുകാരെ കോണ്‍ഗ്രസ് തല്ലുകയാണ്. സിഎഎ വിഷയത്തിൽ പരസ്യം കൊടുത്ത പത്രം ലീഗ് കത്തിക്കുകയാണ്. വി ഡി സതീശന്റെ തലയ്ക്കു എന്തോ പറ്റിയിരിക്കുകയാണ്. പറയുന്ന കാര്യങ്ങളിൽ വിശ്വാസ്യത വേണം. പ്രകടന പത്രികയിൽ പൗരത്വ ഭേദഗതിതെക്കുറിച്ച് ഇല്ലെന്നു ഞാൻ പറഞ്ഞു
എന്നാൽ ആരോപണം ഉന്നയിച്ചയാളെ സതീശൻ കളിയാക്കി. തൃശൂർ പൂരം സംബന്ധിച്ച പരാതികൾ കിട്ടി. ഡിജിപിയോട് അന്വേഷിച്ച് റിപ്പോര്ട്ട് നൽകാൻ പറഞ്ഞിട്ടുണ്ട്. പ്രശ്നം ഗൗരവമായാണ് കാണുന്നത്. തിരഞ്ഞെടുപ്പിന്‍റെ കുറ്റമറ്റതക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്ന് സംവിധാനങ്ങളുണ്ട്
തിരഞ്ഞെടുപ്പിന്‍റെ കുറ്റമറ്റതക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്ന് സംവിധാനങ്ങളുണ്ട്. വീട്ടിലെ വോട്ടിൽ ക്രമക്കേട് നടക്കാൻ പാടില്ല. ഇതിനെതിരെ കർശന നടപടി എടുക്കണം. ഫലപ്രദമായ നടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.