തെരഞ്ഞെടുപ്പിന് മൂന്ന് നാൾ ബാക്കിനിൽക്കെ നിലപാട് വ്യക്തമാക്കി ക്രൈസ്തവ സഭകൾ. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പരോക്ഷമായി പിന്തുണ പ്രഖ്യാപിച്ച് യാക്കോബായ സഭ പ്രഖ്യാപിച്ചപ്പോൾ വിലപേശലിന് ഇല്ലെന്നും സമദുര നിലപാടാണെന്ന് ഓർത്തഡോക്സ് സഭയും വ്യക്തമാക്കി. വിഴിഞ്ഞം സമരത്തിന് ശേഷം അകൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ ലത്തീൻ സഭയും രംഗത്ത് വന്നു
ക്രൈസ്തവ സഭകളുടെ വോട്ടുകൾ പെട്ടിയിലാക്കാൻ മുന്നണികൾ പ്രയത്നിക്കുന്നതിനിടെയാണ് സഭകൾ നിലപാടുകൾ തുറന്ന് പറഞ്ഞ് തുടങ്ങിയത്. ആദ്യം രംഗത്ത് വന്നത് യാക്കോബായ സഭ. പ്രതിസന്ധികളിൽ ഒപ്പം നിന്നവരെ തിരിച്ചും സഹായിക്കണമെന്ന് മെത്രോപൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.
സഭ തർക്കത്തിൽ പിന്തുണ അറിയിച്ച ചർച്ച് ബില്ല് രൂപീകരണത്തിന് മുൻകൈയെടുത്ത സംസ്ഥാന സർക്കാരിനൊപ്പമെന്ന് യാക്കോബായ സഭ. തർക്കപരിഹാരത്തിന് മുഖ്യമന്ത്രി നടത്തിയ ഇടപെടലിൽ ഒരു പരിധി വരെ തൃപ്തരാണെന്നും യാക്കോബായ സഭ മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്. സംസ്ഥാന ദേശീയ രാഷ്ട്രീയ സംബന്ധിച്ച് പ്രതികരണത്തിനില്ല. ചാലക്കുടി മണ്ഡലത്തിൽ സഭാ അംഗമായ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ.
എന്നാൽ ഓർത്തഡോക്സ് സഭ സമദൂര നിലപാട് തുടരുമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ. സഭ തർക്കവുമായി ബന്ധപ്പെട്ട സാഹചര്യവും മറുപടിയിലുണ്ട്. വോട്ട് പെട്ടിയിൽ വീഴാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആണ് മധ്യകേരളത്തിലെ ലോക്സഭ മണ്ഡലങ്ങളിൽ നിർണ്ണായക ശക്തിയായ യാക്കോബായ ഓർത്തഡോക്സ് സഭകൾ നിലപാട് അറിയിച്ചത്.