കണ്ണൂര്‍: ഇപി ജയരാജനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ രംഗത്ത്.ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയ സിപിഎം നേതാവ് ഇ പി ജയരാജനാണ്.ശോഭസുരേന്ദ്രന്‍ മുഖാന്തരം ചർച്ച നടന്നു.പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോള്‍ ജയരാജന്‍ പിന്മാറി.ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചാണ്.ചർച്ചക്ക് മാധ്യസ്ഥൻ ഉണ്ട്.. അദ്ദേഹം തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട് .പാർട്ടിക്ക് അകത്തു ഇ പി അസ്വസ്ഥനാണ്.പാര്‍ട്ടി സെക്രട്ടറി ആവാത്തത്തിൽ നിരാശനായിരുന്നു .ഗോവിന്ദൻ സെക്രട്ടറി ആയതോടെ ഇ പി അവഗണിക്കപ്പെട്ട അവസ്ഥയിലായി.പിണറായിയുമായി അദ്ദേഹത്തിന് നല്ല ബന്ധമില്ല.രാജീവ് ചന്ദ്രശേഖരും ശോഭയും ആണ് ചർച്ചക്ക് മധ്യസ്ഥം വഹിച്ചതെന്നും കെ.സുധാകരന്‍ പറഞ്ഞു,
ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയത് ഇ.പി.ജയരാജൻ,പാർട്ടിയിൽ നിന്ന് ഭീഷണി വന്ന് പിന്മാറിയെന്ന് കെസുധാകരന്‍
RELATED ARTICLES