Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorized'ബിജെപിയെ പേടിച്ചാണോ മുഖ്യമന്ത്രിയുടെ വിദേശയാത്ര'?; രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

‘ബിജെപിയെ പേടിച്ചാണോ മുഖ്യമന്ത്രിയുടെ വിദേശയാത്ര’?; രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപിയെ പേടിച്ചിട്ടാണോ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാതെ വിദേശത്തേക്ക് പോയതെന്നും മന്ത്രിസഭാ യോഗം ചേരാത്തത് എന്തുകൊണ്ടെന്നും വിഡി സതീശൻ.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്, അടിയന്തര തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തിലും മന്ത്രിസഭായോഗം ചേരാത്തത് എന്തുകൊണ്ട്, ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറഞ്ഞവരാണ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നത്, ബിജെപിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാത്തത്, മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല, എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവരഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ല,  16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്,  ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്, അല്ലെങ്കില്‍ അത് പലവിധ സംശയങ്ങള്‍ക്കും ഇടവരുത്തുമെന്നും വിഡി സതീശൻ. 

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ തീരുമാനങ്ങളെടുക്കുന്നത് ആരാണെന്നും പകരം ചുമതല ആരെയും ഏല്‍പിച്ചിട്ടില്ല എങ്കില്‍ അത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തില്‍ സംശയങ്ങളുയര്‍ത്തുന്നുവെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. ഉഷ്ണതരംഗം, കടല്‍ക്ഷോഭം എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കെ ഇവയിലൊന്നും ഇടപെടാതിരിക്കുന്നു എന്ന കുറ്റപ്പെടുത്തലും പ്രതിപക്ഷ നേതാവ് നടത്തി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments