Monday, September 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedമുരളീധരന്റെ തോൽവി; വിവാദങ്ങൾക്കിടെ രാജി പ്രഖ്യാപിച്ച് ജോസ് വള്ളൂരും എംപി വിൻസെന്റും, നാടകീയ രം​ഗങ്ങൾ

മുരളീധരന്റെ തോൽവി; വിവാദങ്ങൾക്കിടെ രാജി പ്രഖ്യാപിച്ച് ജോസ് വള്ളൂരും എംപി വിൻസെന്റും, നാടകീയ രം​ഗങ്ങൾ

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരൻ്റെ തോൽവിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് ജോസ് വള്ളൂർ. ദില്ലിയിൽ നിന്ന് തിരിച്ചെത്തി ഡിസിസി ഓഫീസിലേക്ക് വന്ന ജോസ് വള്ളൂരിന് ഒരു വിഭാ​ഗം പ്രവർത്തകർ സ്വീകരണമൊരുക്കിയിരുന്നു. ഇത് വീണ്ടും ഓഫീസിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് ഡിസിസിയിലെ ഭാരവാഹിയോഗത്തിൽ ജോസ് വളളൂർ രാജിവെച്ചതായി അറിയിച്ചു. യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ചതായി എംപി വിൻസെന്റും അറിയിച്ചു. 

അതേസമയം, ഡിസിസി ഓഫീസിൽ നാടകീയ രം​ഗങ്ങളാണ് അരങ്ങേറുന്നത്. ജോസ് വളളൂരിനനുകൂലമായി മുദ്രാവാക്യം മുഴക്കി പ്രവർത്തകർ രം​ഗത്തെത്തി. ജോസ് വള്ളൂരിന്റെ രാജിയിൽ പ്രവർത്തകർ കരയുന്നതാണ് കാണുന്നത്. തോൽവിയുടെ ഉത്തരവാദിത്തം ജോസേട്ടനാണെന്ന് പറയാൻ ഒരിക്കലും കഴിയില്ലെന്നാണ് പ്രവർത്തകരുടെ ഭാ​ഗം. 

അതിനിടെ, തൃശൂരിലെ കോൺഗ്രസ് തോൽ‌വിയിൽ വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിന് മുൻപിൽ പ്രസിഡന്റ് ജോസ് വള്ളൂരിന് ഐക്യദാർഢ്യമാറിയിച്ചാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ യഥാർത്ഥ പ്രതികളെ സംരക്ഷിച്ച് ജോസ് വള്ളൂരിനെ ബലി കൊടുക്കരുതെന്ന് പോസ്റ്ററിൽ പറയുന്നു. ജോസ് വള്ളൂരിനെതിരെ നേരത്തെയും ചേരിതിരിഞ്ഞ് അണികൾ പോസ്റ്റർ പ്രചാരണം നടത്തിയിരുന്നു. 

ചേലക്കരയിൽ രമ്യ ഹരിദാസിനെതിരെ സേവ് കോൺഗ്രസ് എന്ന പേരിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആലത്തൂരിൽ പരാജയപ്പെട്ട രമ്യാ ഹരിദാസിനെ ചേലക്കരയിലെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനെതിരെയാണ് പോസ്റ്റർ. ഞങ്ങൾക്ക് ഞങ്ങളെ അറിയുന്ന ഒരു സ്ഥാനാർത്ഥി മതിയെന്നും ചേലക്കരയിൽ ഒരു വരുത്തി വേണ്ടേ വേണ്ട എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments