Saturday, January 4, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedപെരിയാർ മത്സ്യക്കുരുതി; പരിശോധന കർശനമാക്കി മലിനീകരണ നിയന്ത്രണ ബോർഡ്, അന്വേഷണ റിപ്പോർട്ട് കൈമാറി സബ് കളക്ടർ

പെരിയാർ മത്സ്യക്കുരുതി; പരിശോധന കർശനമാക്കി മലിനീകരണ നിയന്ത്രണ ബോർഡ്, അന്വേഷണ റിപ്പോർട്ട് കൈമാറി സബ് കളക്ടർ

കൊച്ചി: പെരിയാറിലെ മത്സ്യകുരുതിയിൽ ഫോർട്ട് കൊച്ചി സബ് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് എറണാകുളം ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന് കൈമാറി. എറണാകുളം ജില്ലാ കളക്ടറാണ് സംഭവം നടന്ന് ഒരാഴ്ചയാകുമ്പോൾ ആദ്യഘട്ട റിപ്പോർട്ട് ചീഫ് സെക്രട്ടറിക്കും, ഫിഷറീസ് സെക്രട്ടറിക്കും കൈമാറിയത്. വിഷയത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് ഫോർട്ട് കൊച്ചി സബ് കളക്ടറുടെ ശുപാർശ. 

മലിനീകരണ നിയന്ത്രണ ബോർഡും ഫിഷറീസ് സർവ്വകലാശാലയും രാസമാലിന്യത്തിന്‍റെ സാന്നിദ്ധ്യം സംബന്ധിച്ച് വ്യത്യസ്ത റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിലാണ് കൂടുതൽ അന്വേഷണം വേണമെന്ന വിലയിരുത്തൽ. രണ്ടാഴ്ചയ്ക്കം ഇതേ ഏജൻസികൾ അന്തിമ പഠന റിപ്പോർട്ട് നൽകിയാൽ വിശദമായ കണ്ടെത്തലുകളോടെ റിപ്പോർട്ട് നൽകുമെന്നും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പ്രതികരിച്ചു. അതേസമയം, പെരിയാറിലെ മത്സ്യക്കുരുതിക്ക് ശേഷം മലിനീകരണ നിയന്ത്രണ ബോർഡ് പുഴയിൽ പരിശോധനകൾ കർശനമാക്കി. ചട്ടലംഘനം കണ്ടെത്തിയ രണ്ട് കമ്പനികൾക്കെതിരെ നടപടിയെടുത്തു. എ കെ കെമിക്കൽസ് എന്ന കമ്പനിയോട് അടച്ച് പൂട്ടാനും അർജ്ജുന ആരോമാറ്റിക്സ് എന്ന കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസുമാണ് നൽകിയത്. എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com