ദില്ലി: പ്രഭാത അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന്,തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്കൂളുകൾക്ക് സിബിസിഐ നിർദ്ദേശം നല്‍കി.എല്ലാ സ്കൂളുകളിലും സർവമത പ്രാർത്ഥന മുറി സജ്ജമാക്കണം.മറ്റ് മതങ്ങളിലെ കുട്ടികൾക്ക് മേൽ കൃസ്ത്യൻ ആചാരങ്ങൾ അടിച്ചേൽപ്പിക്കരുത്.സ്വാതന്ത്ര്യ സമര സേനാനികൾ, കവികൾ, ശാസ്ത്രജ്ഞർ തുടങ്ങിയവരുടെ ചിത്രങ്ങൾ സ്കൂളിൽ സ്ഥാപിക്കണം. സ്കൂളുകൾക്ക് സുരക്ഷ കൂട്ടാനും നിർദ്ദേശമുണ്ട്.സിബിസിഐ വാർഷിക ജനറൽ ബോഡിയിലെടുത്ത തീരുമാനമാണ് പുതിയ മാർഗനിർദ്ദേശങ്ങൾ.
‘ഭരണഘടനയുടെ ആമുഖം വായിക്കണം; മറ്റ് മതങ്ങളിലെ കുട്ടികൾക്ക് മേൽ കൃസ്ത്യൻ ആചാരങ്ങൾ അടിച്ചേൽപ്പിക്കരുത് ‘ സിബിസിഐ സ്കൂളുകൾക്ക് നിർദ്ദേശം
RELATED ARTICLES