തിരുവനന്തപുരം: മാസപ്പടി അന്വേഷണത്തിൽ ഒന്നും ഒളിച്ചു വയ്ക്കരുതെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി. കെഎസ്ഐഡിസിയില്‍ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസിയുടെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അന്വേഷണത്തിൽ നിന്ന് കെഎസ്ഐഡിസിക്ക് മാറി നിൽക്കാനാകില്ലെന്ന് എസ്എഫ്ഐഒ കോടതിയില്‍ പറഞ്ഞു.
കമ്പനിയുടെ ഇടപാടുകൾ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് കോർപ്പറേറ്റ് മന്ത്രാലയം കോടതിയില്‍ പറഞ്ഞു. കമ്പനി എന്ന് പറയുന്നത് ബോർഡ് ഓഫ് ഡയറക്ടേഴ്സ് കൂടി ചേർന്നതാണ് കോർപ്പറേറ്റ് മന്ത്രാലയം. മൂന്ന് കമ്പനികൾക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. എക്സലോജിക്, സി.എം.ആർ.എൽ, കെ.എസ്.ഐ.ഡി.സി എന്നിവയ്ക്കെതിരെയാണ് അന്വേഷണം. സിഎംആര്‍എലിൽ കെഎസ്ഐഡിസി ഡയറക്ടറെ വെക്കുകയും സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്യുമ്പോൾ എന്തുകൊണ്ട് അന്വേഷണം നടത്തിക്കൂടയെന്ന് കേന്ദ്രം ചോദിച്ചു. അന്വേഷണത്തിൽ നിന്ന് കെഎസ്ഐഡിസിക്ക് മാറി നിൽക്കാനാകില്ലെന്നും എസ്എഫ്ഐഒ കോടതിയില്‍ പറഞ്ഞു. വാദം പരിഗണിച്ച ഹൈക്കോടതി അന്വേഷണം തുടരാമെന്ന് അറിയിച്ചു. ഒന്നും ഒളിച്ച് വയ്ക്കരുതെന്ന് കെഎസ്ഐഡിസിയോട് കോടതി പറഞ്ഞു. ഹർജി ഏപ്രിൽ അഞ്ചിലേക്ക് പരിഗണിക്കാന്‍ മാറ്റി.