ന്യൂയോർക്ക്: യുഎന്നിന്റെ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദർശിക്കുന്ന വേളയിൽ മോദിയെ കാണാനായി 24,000 അമേരിക്കൻ-ഇന്ത്യക്കാർ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. സെപ്റ്റംബർ 22ന് ന്യൂയോർക്കിലെ യൂണിയൻഡെയ്‌ലിലാണ് ഇന്ത്യൻ സമൂഹവുമായി മോദി കൂടിക്കാഴ്ച നടത്തുക.
നാസാവു വെറ്ററൻസ് മെമ്മോറിയൽ കൊളീസിയത്തിലാണ് പരിപാടി. 15,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വേദിയിലെത്താനാണ് 24,000 പേർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
42 അമേരിക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ സമൂഹം പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസിലെ ഇന്തോ-അമേരിക്കൻ സമൂഹത്തിന്റെ പ്രതിനിധികൾ അറിയിച്ചു. ജൂത, ജൈന, ക്രിസ്ത്യൻ, സിഖ്, മുസ്ലീം, ഹിന്ദു എന്നിങ്ങനെ വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ളവരും മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, പഞ്ചാബി എന്നിങ്ങനെ ഇന്ത്യയിലെ വിവിധ ഭാഷഭൂമിയിൽ നിന്നുള്ളവരും “Modi & US: Progress Together” എന്ന പരിപാടിയിൽ പങ്കെടുക്കും.
അന്താരാഷ്‌ട്ര വിദഗ്ദരെത്തുന്ന ഐക്യരാഷ്‌ട്രസഭയുടെ ജനറൽ അസംബ്ലി സെഷനെ പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബർ 26ന് അഭിസംബോധന ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.