Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായി ഇന്ന് ജനകീയ തിരച്ചില്‍

ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായി ഇന്ന് ജനകീയ തിരച്ചില്‍

മുണ്ടക്കൈ:ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായി ഇന്ന് ജനകീയ തിരച്ചില്‍ നടക്കും. പുഞ്ചിരിമട്ടം, മുണ്ടക്കൈ,ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും ജനകീയ തിരച്ചില്‍. ക്യാമ്പിലുള്ളവരില്‍ സന്നദ്ധരായവരെ കൂടി ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുക്കും.

എട്ടുമണിയോടെ തിരച്ചില്‍ തുടങ്ങും. രാവിലെ 9 മണിക്കുള്ളിൽ രജിസ്റ്റര്‍ ചെയ്യുന്നവർക്ക് തിരച്ചിലിൽ പങ്കെടുക്കാം. വെള്ളിയാഴ്‌ചയും വിവിധയിടങ്ങളിൽ ജനകീയ തിരച്ചിൽ നടത്തിയിരുന്നു. ദുരന്തത്തിൽ ഇതുവരെ 427 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇനി 130 പേരെയാണ് കണ്ടെത്താനുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com