ചെന്നൈ: സംവിധായകന് പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകന് സിദ്ധാര്‍ത്ഥ് പ്രിയദര്ശന് വിവാഹിതനായി. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറുമായ മെര്ലിന് ആണ് വധു. ചെന്നൈയിലെ ഫ്ളാറ്റില്‍ നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണിയുമുള്പ്പെടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളംപേർ മാത്രമാണ് പങ്കെടുത്തത്.
പ്രിയദര്ശന് സംവിധാനം ചെയ്ത ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ആയിരുന്നു വി.എഫ്.എക്സ് ചെയ്തിരുന്നത്. ഈ ചിത്രത്തിന് സിദ്ധാര്‍ത്ഥിന് ദേശീയപുരസ്ക്കാരവും ലഭിച്ചിരുന്നു.