Tuesday, January 21, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeViral24 മണിക്കൂറിനുള്ളിൽ 100 പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടും: വിവാദ പ്രഖ്യാപനം നടത്തിയ മോഡൽ അറസ്റ്റിൽ

24 മണിക്കൂറിനുള്ളിൽ 100 പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടും: വിവാദ പ്രഖ്യാപനം നടത്തിയ മോഡൽ അറസ്റ്റിൽ

ഇസ്താംബുൾ: 24 മണിക്കൂറിനുള്ളിൽ 100 പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുമെന്ന് പ്രഖ്യാപിച്ച ഒൺലിഫാൻസ് മോഡൽ അറസ്റ്റിലായി. തുർക്കിയിൽ നിന്നുള്ള അസ്‌റനൂർ എവി (23) എന്ന മോഡലിനെയാണ് ഇസ്താംബുളിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

അസ്‌റനൂറിന്‍റെ പ്രഖ്യാപനം രാജ്യത്തിന്‍റെ ധാർമ്മിക മൂല്യങ്ങൾക്ക് കോട്ടം വരുത്തുന്നതാണെന്ന് പൊലീസ് പറഞ്ഞു. റെക്കോർഡ് തകർക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ലൈംഗിക ബന്ധങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് ലൈവായി സംപ്രേഷണം ചെയ്യുമെന്നും മോഡൽ അറിയിച്ചിരുന്നു.

ഇസ്താംബുൾ സെക്യൂരിറ്റി ബ്രാഞ്ച് ഡയറക്ടറേറ്റിന്‍റെ മോറാലിറ്റി ബ്യൂറോയാണ് അസ്‌റനൂറിനെതിരെ അന്വേഷണം ആരംഭിച്ചത്. അതാസീറിൽ ഒരു കോസ്മെറ്റിക് സർജറിക്ക് വിധേയയാകാൻ കാത്തിരിക്കുന്നതിനിടെയാണ് അസ്‌റനൂറിനെ പിടികൂടിയത്.

“ഞാൻ ആരെയും ഉപദ്രവിക്കുന്നില്ല. എനിക്ക് എന്ത് വേണമെങ്കിലും പോസ്റ്റ് ചെയ്യാൻ അവകാശമുണ്ട്”  അസ്‌റനൂർ പറഞ്ഞു. 2023 മുതൽ തുർക്കിയിൽ ഒൺലിഫാൻസ് പ്ലാറ്റ്‌ഫോം നിരോധിച്ചിട്ടുണ്ട്. എന്നാൽ ഒട്ടറെ പേർ നിയമലംഘനം നടത്തി നിരോധിത ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്നത് തുടരുന്നു. അസ്‌റനൂറിന് ഇൻസ്റ്റഗ്രാമിൽ 416,000ലധികം ഫോളോവേഴ്‌സുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com