പി പി ചെറിയാൻ
ഐഡഹോ: ഐഡഹോയിലെ ഒരു പാർക്കിംഗ് ലോട്ടിൽ യു-ഹോൾ ട്രക്ക് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു.
ശനിയാഴ്ച പുലർച്ചെ ലെവിസ്റ്റൺ നഗരത്തിലാണ് അപകടമുണ്ടായത്.ട്രക്കിൽ സൂക്ഷിച്ചിരുന്ന ഗ്യാസോലിൻ, പ്രൊപ്പെയ്ൻ ടാങ്കുകൾ ഉൾപ്പെടെയുള്ള കത്തുന്ന വസ്തുക്കൾ കാരണമാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
സ്ഫോടനത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.സംഭവത്തിൽ കുറ്റകരമായ യാതൊരു സൂചനയുമില്ലെന്ന് അധികൃതർ അറിയിച്ചു.



